വഴുതനങ്ങ കൊണ്ട് ഒരു കിടിലൻ റെസിപ്പി ഇതാ..
ചേരുവകൾ
വഴുതനങ്ങ: 3 എണ്ണം
സവാള: 2 എണ്ണം
വെളിച്ചെണ്ണ: 2 ടേബിൾസ്പൂൺ
ഉപ്പ്
തക്കാളി: 1 എണ്ണം
പച്ചമുളക്: 3 എണ്ണം
പുളി
മഞ്ഞൾപ്പൊടി: 1 ടീസ്പൂൺ
മുളകുപൊടി: ½ ടേബിൾസ്പൂൺ
ജീരകം പൊടിച്ചത്: 1 ടീസ്പൂൺ
കടുക്: ½ ടീസ്പൂൺ
ചെറിയ ഉള്ളി: 5 എണ്ണം
ഉണക്കമുളക്: 3 എണ്ണം
വെളുത്തുള്ളി: 23അല്ലി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാള, ചതച്ച വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ചെറിയ തീയിൽ നന്നായി വഴറ്റുക. അതിനുശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. തക്കാളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി, അടച്ച് വച്ച് 2 മിനിറ്റ് വേവിക്കുക. വെന്ത ശേഷം, പൊടിച്ച ജീരകവും കഷ്ണങ്ങളാക്കിയ വഴുതനങ്ങയും ചേർത്ത് ഉപ്പ് ഇട്ട് ഇളക്കുക. വഴുതനങ്ങ വാടിവരുമ്പോൾ, പുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിന് ചൂടുവെള്ളവും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ശേഷം ഒരു പാനിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചെറിയ ഉള്ളി, ഉണക്കമുളക്, വേപ്പില എന്നിവ താളിച്ച് കറിയിലേക്ക് ഒഴിക്കുക. നന്നായി വെന്ത ശേഷം തീ ഓഫ് ചെയ്യാം. വഴുതനങ്ങ കറി റെഡി ഇനി കഴിച്ചോളൂ.
.jpg)

