വഴുതനങ്ങ കഴിക്കാത്തവർ പോലും കഴിക്കും ഇതുപോലെ ഉണ്ടാക്കിയാൽ
ചേരുവകൾ
വഴുതനങ്ങ – 3 എണ്ണം (നീളത്തിൽ വിരൽവലുപ്പത്തിൽ മുറിച്ചത്)
കടലമാവ് – അര കപ്പ്
അരിപ്പൊടി – 4 സ്പൂൺ
മുളകുപൊടി – 1 സ്പൂണ്‍
കുരുമുളകുപൊടി – അര സ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ സ്പൂണ്‍
കായപൊടി – 1 നുള്ള്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കടലമാവും അരിപ്പൊടിയും മിക്സ് ചെയ്ത ശേഷം അതിലേക്കു ബാക്കി പൊടികളും ഉപ്പും മിക്സ് ചെയ്യുക. അതിനു ശേഷം 3-4 സ്പൂൺ വെള്ളം ചേർത്തു നന്നായി മിക്സ് ചെയ്തിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് തയാറാക്കുക. ഒത്തിരി ലൂസ് ആയി പോകരുത്… വഴുതനങ്ങ കഷ്ണങ്ങൾ മാവിൽ ഇട്ടു മിക്സ് ചെയ്ത് വെക്കുക. ചുവട് കട്ടിയുള്ള ഒരു ചീനിച്ചട്ടിയിൽ എണ്ണചൂടായി വരുമ്പോൾ വഴുതനങ്ങ ഇട്ട് വറുത്തെടുക്കുക. ചോറിന്റെ കൂടെ ഉപ്പേരി ആയിട്ടോ ചായയ്ക്ക് പലഹാരം ആയിട്ടോ കഴിക്കാം. മാവ് ലൂസ് ആയി പോയാൽ വറുക്കുമ്പോൾ കോട്ടിങ്ങ് ഇളകിപോരും. മാവിൽ മുക്കി ഓരോന്ന് ആയിട്ട് ഇട്ടു ഫ്രൈ ചെയ്‌താൽ കാണാൻ നല്ല ഭംഗിയായിരിക്കും.
.jpg)

