മുട്ട ചേർക്കാതെ ചോക്ലേറ്റ് കേക്ക്

Homemade Eggless Chocolate Cake to Sweeten Christmas and New Year Celebrations
Homemade Eggless Chocolate Cake to Sweeten Christmas and New Year Celebrations

ചേരുവ

    രണ്ട് കപ്പ് മൈദ
    അര ഗ്രാം കൊക്കോ പൗഡർ
    ഒരു കപ്പ് തൈര്
    ഒരു കപ്പ് പഞ്ചസാരപൊടി
    ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ
    അര ടീസ്പൂൺ ബേക്കിങ് സോഡ
    ഉപ്പ്
    അര ടീസ്പൂൺ വാനില എസ്സെൻസ്
    അര കപ്പ് വെണ്ണ
    ചോക്കലേറ്റ് ചിപ്സ്

         ആദ്യം ബേക്കിംഗ് പാനിൽ എണ്ണ തേക്കുക

        കുറച്ച് മൈദ ഇതിൽ വിതറിയ ശേഷം മാറ്റി വയ്ക്കുക.

        ഒരു ബൗളിൽ തൈര്, പൊടിച്ച പഞ്ചസാര എന്നിവ ചേർത്ത് കട്ടികൾ രൂപപ്പെടാതിരിക്കുന്നത് വരെ ഇളക്കുക.

        ഇതിനിടയിൽ ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഇതിലേക്ക് ചേർത്തു കൊടുക്കാം.

        കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.

മൈദ, കൊക്കോ പൗഡർ എന്നിവ ചേർക്കാം. എല്ലാ ചേരുവകളും നന്നായി ഇളക്കുക. വെണ്ണ ചേർത്ത് ശേഷം ഇത് പൂർണ്ണമായും മിക്സ് ആവുന്നതുവരെ ചേരുവകൾ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. വാനില എസ്സെൻസും ഉപ്പും ചേർത്തു കൊടുക്കാം.

തയ്യാറാക്കിയ മിശ്രിതം ബേക്കിംഗ് പാത്രത്തിലേക്കൊഴിക്കുക. ഇപ്പോൾ ചോക്കോ ചിപ്പുകളും കഷണങ്ങളാക്കിയ ബദാമും ഇതിനു മുകളിൽ വിതറുക.

പത്ത് മിനിറ്റ് മുൻപേ തന്നെ മൈക്രോവേവ് ഓവൻ പ്രീ-ഹീറ്റ് ചെയ്തു വയ്ക്കുക. കേക്ക് ഏറ്റവും മൃദുവായ രീതിയിൽ പാകമാകാനായി 35-40 മിനിറ്റെങ്കിലും ഓവനിൽ പാകം ചെയ്യുക.പാകമായി കഴിയുമ്പോൾ തണുപ്പിക്കാൻ വെച്ചശേഷം കഴിക്കാം

Tags