കുട്ടികൾക്ക് ബേക്കറി പലഹാരങ്ങൾ കൊടുത്ത് മടുത്തോ? എങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കൂ ഈ ഹെൽത്തി മുട്ട ബിസ്‌കറ്റ്

EggBiscuits

ആവശ്യമായ സാധനങ്ങൾ
മൈദ – 2 കപ്പ്
മുട്ട – 2 എണ്ണം
പഞ്ചസാര പൊടിച്ചത് – 1 കപ്പ്
വെണ്ണ അല്ലെങ്കിൽ നെയ്യ് – 100 ഗ്രാം
ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
ഏലക്കാപ്പൊടി അല്ലെങ്കിൽ വാനില എസൻസ് – ½ ടീസ്പൂൺ
ഒരു നുള്ള് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെണ്ണയും പഞ്ചസാരയും ചേർത്ത് നന്നായി ക്രീം പോലെ അടിച്ചെടുക്കുക.
മുട്ട ഓരോന്നായി ചേർത്ത് നന്നായി യോജിപ്പിക്കുക.
വാനില എസൻസ് അല്ലെങ്കിൽ ഏലക്കാപ്പൊടി ചേർക്കുക.
മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ അരിച്ചെടുത്ത് ഈ മിശ്രിതത്തിലേക്ക് ചേർത്ത് മൃദുവായ മാവ് തയ്യാറാക്കുക.
മാവ് 15–20 മിനിറ്റ് വിശ്രമിക്കാൻ വയ്ക്കുക.
ശേഷം ചെറിയ ഉരുളകളാക്കി ബിസ്‌കറ്റിന്റെ ആകൃതിയിൽ പരത്തി ബേക്കിംഗ് ട്രേയിൽ നിരത്തുക.
170°C വരെ പ്രീഹീറ്റ് ചെയ്ത ഓവനിൽ 12–15 മിനിറ്റ് അല്ലെങ്കിൽ ഇളം ഗോൾഡൻ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക.
തണുത്ത ശേഷം എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാം.
 

Tags