പുഴുങ്ങിയ മുട്ട എത്രനാൾ കേടുകൂടാതെ ഇരിക്കും?

These tips are enough to easily break the shell of a boiled egg.

ഡയറ്റ് നോക്കുന്നവർ മുതൽ കുട്ടികൾ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. പോഷകങ്ങളുടെ കലവറയായ മുട്ട നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണോ, അത്രത്തോളം തന്നെ പ്രധാനമാണ് അത് ശരിയായ രീതിയിൽ സൂക്ഷിക്കുന്നതും. എന്നാൽ, പുഴുങ്ങിയ മുട്ട എത്രകാലം കേടുകൂടാതെ ഫ്രിഡ്ജിൽ വെക്കാം എന്ന സംശയം പലർക്കുമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ (USDA) പഠനങ്ങൾ പ്രകാരം, പുഴുങ്ങിയ മുട്ട തോടുകൂടിയോ തോട് കളഞ്ഞോ ഏഴ് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. മുട്ടയിൽ നിന്ന് ദുർഗന്ധം വരികയോ ഒട്ടിപിടിക്കുന്നതുപോലെ തോന്നുകയോ ചെയ്താൽ അത് കേടായി എന്നാണ് അർഥം.

പുഴുങ്ങിയ മുട്ട സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
പുഴുങ്ങിയ മുട്ട രണ്ട് മണിക്കൂറിൽ കൂടുതൽ മുറിയിലെ താപനിലയിൽ വയ്ക്കരുത്.
ഫ്രിഡ്ജിൽ സൂക്ഷിക്കണമെങ്കിൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ വയ്ക്കണം.
തോട് നീക്കാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും ഗുണകരം.
താപനിലയിൽ വ്യത്യാസം വരുന്നതുകൊണ്ട് ഫ്രിഡ്ജിന്റെ ഡോറിൽ മുട്ട സൂക്ഷിക്കരുത്.

നിർദേശം: വാട്ടിയെടുത്തതോ പുഴുങ്ങിയതോ ആയ മുട്ടകൾ എത്രയും പെട്ടെന്ന് തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം. കാരണം മുട്ട കേടായാൽ അത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും, അത് പിന്നീട് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും

Tags