മിനിറ്റുകൾക്കുള്ളിൽ ഒരു നാടൻ സ്നാക്ക്
ആവശ്യമായ സാധനങ്ങൾ:
മുട്ട – 4 (വേവിച്ച് നീളത്തിൽ അരിഞ്ഞത്)
ഉള്ളി – 2 (സ്ലൈസ് ചെയ്തത്)
പച്ചമുളക് – 2 (നീളത്തിൽ അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
കറി ഇല – കുറച്ച്
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – ¼ ടീസ്പൂൺ
tRootC1469263">തേങ്ങ ചിരണ്ടിയത് – 3 ടേബിൾസ്പൂൺ
എണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മുട്ട സുക്ക തയ്യാറാക്കുന്ന വിധം:
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക.
കറി ഇല, പച്ചമുളക് ചേർത്ത് അല്പം വഴറ്റുക.
ഉള്ളി ചേർത്ത് നല്ല ബ്രൗൺ നിറം വരുന്നത് വരെ വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.
മഞ്ഞൾ, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.
തേങ്ങ ചിരണ്ടിയത് ചേർത്ത് കുറച്ച് സമയം വറുക്കുക.
അവസാനം മുട്ട ചേർത്ത് സാവധാനം ഇളക്കി 2–3 മിനിറ്റ് വേവിക്കുക.
ഗരം മസാല ചേർത്ത് ഓഫ് ചെയ്യുക
.jpg)


