അടിപൊളി മുട്ടസാലഡ് അടിപൊളി മുട്ടസാലഡ്

bred egg uppuma

ചിക്കനും മീനുമൊന്നും ഇല്ലെങ്കില്‍പ്പോലും എല്ലാ വീട്ടിലും മുട്ട എന്തായാലും കാണും. സാലഡ് കഴിക്കാന്‍ മടി ഉള്ള ആളുകള്‍ക്ക് പോലും വളരെയധികം ഇഷ്ടപ്പെടുന്ന അടിപൊളി സാലഡ് മുട്ടകൊണ്ട് ഉണ്ടാക്കാം. 

അതിനായി, മൂന്നു മുട്ട പുഴുങ്ങി എടുക്കുക. ഒരു ഉരുളക്കിഴങ്ങും പുഴുങ്ങി തൊലി കളയുക. ബ്രോക്കോളി എടുത്ത് ആവിയില്‍ വേവിക്കുകയോ രണ്ടു മൂന്നു മിനിറ്റ് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുകയോ ചെയ്യാം. ചെറിതക്കാളി ഒരു രണ്ടു മൂന്നെണ്ണം എടുത്ത് അരിയുക. 

tRootC1469263">

ഡ്രസ്സിംഗ് ഉണ്ടാക്കാന്‍, കുരുമുളക് പൊടി, ഒലിവ് ഓയില്‍, അല്‍പ്പം തേന്‍, ഉപ്പ് എന്നിവ യോജിപ്പിക്കുക. മറ്റു ചേരുവകള്‍ എല്ലാം കൂടി ഒരു പാത്രത്തിലേക്ക് ഇട്ട്, ഈ ഡ്രസ്സിംഗ് അതിനു മുകളിലേക്ക് ഒഴിക്കുക. അടിപൊളി മുട്ടസാലഡ് റെഡി!

Tags