മസാല മണം തുളച്ചുകയറും! നാവിൽ വെള്ളമൂറിക്കുന്ന നാടൻ മുട്ട റോസ്റ്റ്
ആവശ്യമായ ചേരുവകൾ
• പുഴുങ്ങി തൊലി കളഞ്ഞ മുട്ട – 4
• സവാള അരിഞ്ഞത് – 2 കപ്പ്
• പച്ചമുളക് നീളത്തിൽ അരിഞ്ഞത് – 5
• തക്കാളി അരിഞ്ഞത് – 2
• മുളകുപൊടി – 1 ടീസ്പൂൺ
• മല്ലിപ്പൊടി – 1 ടീസ്പൂൺ
• മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
• ഗരം മസാല – 1 ടീസ്പൂൺ
• ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
• കറിവേപ്പില – ആവശ്യത്തിന്
• മല്ലിയില – ആവശ്യത്തിന്
• ഉപ്പ് – പാകത്തിന്
• എണ്ണ – ആവശ്യത്തിന്
• കടുക് – അല്പം
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. തുടർന്ന് കറിവേപ്പിലയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് അരിഞ്ഞ സവാള ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വഴറ്റണം. പച്ചമുളക് ചേർത്ത് ഇളക്കുക.
ഇപ്പോൾ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. അല്പം വെള്ളം ചേർത്ത് വീണ്ടും ഇളക്കിയ ശേഷം അരിഞ്ഞ തക്കാളി ചേർക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് 3 മിനിറ്റ് വേവിക്കുക. തുടർന്ന് പുഴുങ്ങിയ മുട്ട ചേർത്ത്, ആവശ്യമെങ്കിൽ അല്പം കൂടി വെള്ളം ചേർത്ത് വീണ്ടും 3 മിനിറ്റ് വേവിക്കുക.
.jpg)


