എളുപ്പത്തിൽ ഇനി വീട്ടിൽ തയാറാക്കാം ഇടിമുട്ട


ചേരുവകൾ
മുട്ട-6 എണ്ണം
മുളകുപൊടി– ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി–ഒരു ടീ സ്പൂൺ
ഗരം മസാല പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി– 1/4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഓരോ മുട്ടയും പൊട്ടിച്ച് ഇഡ്ഡലി തട്ടിൽ കലങ്ങാതെ ഒഴിച്ച് ഇഡ്ഡലി പോലെ 10 മിനിട്ട് ആവിയിൽ വേവിച്ചെടുക്കുക. മുട്ട ഒഴിക്കുന്നതിനു മുന്പ് ഇഡ്ഡലിത്തട്ടിൽ കുറച്ച് എണ്ണ പുരട്ടണം. അതു തണുത്ത ശേഷം തട്ടിൽ നിന്ന് ഇളക്കി എടുക്കുക. ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും കുരുമുളകുപൊടിയും 1/2 ടീസ്പൂൺ ഗരം മസാല പൊടിയും 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിനുള്ള ഉപ്പും കറിവേപ്പിലയും കൂട്ടി ചേർത്ത് പേസ്റ്റ് രൂപത്തിൽ മസാല തയാറാക്കുക.
ഈ മസാല വേവിച്ചെടുത്ത മുട്ടയിൽ നല്ലപോലെ പുരട്ടി കുറച്ചു നേരം വയ്ക്കണം. വെളിച്ചെണ്ണ ചൂടാക്കി മീൻ പൊരിക്കുന്ന പോലെ പൊരിച്ചെടുക്കുക. ഇടിമുട്ട റെഡി.
Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.