നിങ്ങളുടെ ഇഷ്ടവിഭവത്തിന്റെ റെസിപ്പി ഇതാ ..

wheat puffs

ചേരുവകൾ

പഫ്‌സ് ഷീറ്റ് തയാറാക്കാൻ

     ഓൾ പർപ്പസ് ഫ്ലോർ / മൈദ - 1 .5 കപ്പ്
     ഉപ്പ് - ആവശ്യത്തിന്
     ബട്ടർ / നെയ്യ് - 2 ടേബിൾ സ്‌പൂൺ
     മുട്ട -1
    വെള്ളം - ആവശ്യത്തിന്
    മസാല തയ്യാറാക്കാൻ :
     ഓയിൽ - 1 ടേബിൾ സ്‌പൂൺ
    സവാള - 3 (വലുത് )
    വെളുത്തുള്ളി - 3 അല്ലി (വലുത്)
     ഇഞ്ചി - ചെറിയ കഷണം
    കറിവേപ്പില - 5 - 10 ഇലകൾ
    മുളക് പൊടി - 1/ 2 ടീസ്‌പൂൺ
    മഞ്ഞൾ പൊടി -1/ 4 ടീസ്പൂൺ
     കുരുമുളക് പൊടി - 1/2 ടീസ്പൂൺ
    മുട്ട പുഴുങ്ങിയത് - 3 എണ്ണം

തയാറാക്കുന്ന വിധം

മൈദയിൽ ഉപ്പ്, ബട്ടർ,മുട്ട, വെള്ളം എന്നിവ ചേർത്ത് മാവ് തയാറാക്കുക. മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ സമയം മസാല തയാറാക്കുക. അതിനായി എണ്ണ ചൂടാകുമ്പോൾ സവാള വഴറ്റിയെടുക്കുക.

അതിലേക്കു 9 മുതൽ 1 4 വരെയുള്ള സാധനങ്ങൾ ഇട്ടു വഴറ്റുക. പഫ്‌സ് ഷീറ്റ് തയാറാക്കാനായി മാവ് ചെറിയ ഉരുളകളാക്കി എടുക്കുക. അതിൽ 6 എണ്ണം പുരിയുടെ വലുപ്പത്തിൽ പരത്തുക.

അതിൽ ഓരോന്നിലും ബട്ടർ തേച്ച്, ഒന്നിന് മുകളിൽ ഒന്നായി വയ്ക്കുക.. പിന്നെ എല്ലാം കൂടി നേരിയതായി പരത്തുക. അതിനെ ചെറിയ സ്‌ക്വയർ ആയി മുറിക്കുക. എല്ലാത്തിലും മസാലയും മുട്ടയുടെ പകുതിയും വച്ചിട്ട് മടക്കുക.

30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. പാത്രത്തിൽ തട്ടുവച്ച് (10 മിനിറ്റ് പ്രീഹീറ്റ്) അതിൽ പഫ്സ് നിരത്തി 30 മിനിറ്റ് ചെറുതീയിൽ തയാറാക്കാം.

Tags