ചായയ്ക്കൊപ്പം കഴിക്കാൻ പുതിയൊരു രുചി തേടുന്നവർക്കായി ഇതാ ഒരു കിടിലൻ പലഹാരം

muttapathiri

 ചേരുവകൾ

- മൈദ – 1 കപ്പ്
- മുട്ട – 3 എണ്ണം
- സവാള – 2 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
- കുരുമുളകുപൊടി – ½ ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. മൈദയിൽ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് മൃദുവായ മാവ് കുഴച്ചെടുക്കുക.
2. പാനിൽ അൽപം എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റുക.
3. മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് ഇളക്കിയശേഷം മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ചിക്കിയെടുക്കുക.
4. മാവ് ചെറിയ ഉരുളകളാക്കി നേർത്തതായി പരത്തുക.
5. നടുവിൽ മുട്ടക്കൂട്ട് നിറച്ച് മടക്കി അരികുകൾ ഒട്ടിക്കുക.
6. ചൂടായ പാനിൽ അൽപം എണ്ണ ഒഴിച്ച് ഇരുവശവും വേവിച്ചെടുക്കുക.

Tags