മുട്ട കബാബ് വളരെ എളുപ്പത്തിൽ തയ്യാറാക്കാം

Egg kebab
Egg kebab

മുട്ട പുഴുങ്ങിയത് -5
പൊട്ടറ്റോ വേവിച്ചു ഉടച്ചത് -3 വലുത്
മുട്ട പൊട്ടിച്ചു കലക്കിയത്-3
സവാള ഒന്ന് ചെറുതായി നുറുക്കിയത്
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് -1tsp
ഗരം മസാല പൊടി -1/2tsp
പെരുംജീരക പൊടി -1tsp
മല്ലിപൊടി -1tsp
മുളക് പൊടി -1/2tsp
ബ്രെഡ് പൊടിച്ചത് -1 cup
മല്ലിയില
ഉപ്പ്
ഓയിൽ

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങിയത് 2 ആയി മുറിച്ചു വെക്കണം. ഒരു പാനിൽ ഓയിൽ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി ഇട്ടു മൂത്താൽ സവാള ചേർത്ത് വാട്ടിയ ശേഷം പൊടികൾ എല്ലാം ചേർത്ത് വഴറ്റുക. നന്നായി മൂത്ത ശേഷം പൊട്ടറ്റോ വേവിച്ചത് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മല്ലിയില ചേർത്ത് ഇളകി ഓഫ് ചെയ്യണം.
ഒരു ബൗളിൽ മുട്ട ഉടച്ചതും ബ്രെഡ് പൊടിച്ചതും എടുത്തു വെക്കണം.
കൈയിൽ കുറച്ചു എണ്ണ തടവിയ ശേഷം പൊട്ടറ്റോ മിശ്രിതം എടുത്തു പരത്തി നടുക്ക് മുറിച്ച മുട്ട പീസ് വെച്ച ശേഷം ഓവൽ ഷേപ്പിൽ ഉരുട്ടി മുട്ട ഉടച്ചതിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ റോൾ ചയ്തു മീഡിയം ഫ്ളയിമിൽ എണ്ണയിൽ മുക്കി പൊരിക്കുക.

Tags