ചൂട് ചോറിനൊപ്പം മുട്ട ഫ്രൈ ആയാലോ ?
Sep 12, 2023, 17:25 IST

മുട്ട പൊട്ടിച്ച് എണ്ണ പുരട്ടിയ ഇഡ്ഢലി തട്ടിൽ ഒഴിച്ചു ആവിയിൽ വേവിച്ചെടുക്കുക.
മഞ്ഞൾപൊടി, മുളക് പൊടി ,ഇത്തിരി ഗരം മസാലപൊടി , ഒരു നുള്ള് കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഒരു പേസ്റ്റ് ഉണ്ടാക്കി വേവിച്ച മുട്ടയിൽ പുരട്ടി മീൻ പൊരിക്കുന്നത് പോലെ ഫ്രൈ പാനിൽ ഇത്തിരി എണ്ണ ഒഴിച്ചു രണ്ടു വശവും പൊ രിച്ചെടുക്കാം..!
കറി വേപ്പില/മല്ലിയില വിതറി ഉപയോഗിക്കാം