കുട്ടികളുടെ ലഞ്ച് ബോക്സിലേക്ക് ഇതാ ഹെൽത്തി ആൻഡ് ടേസ്റ്റി ഐറ്റം

Egg fried rice

വേവിച്ച ചോറ് – 2 കപ്പ്‌
മുട്ട -6 എണ്ണം
സവാള – 1 എണ്ണം
ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌
വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌
പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്‌
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍
ഗരംമസാലപ്പൊടി – അര സ്പൂണ്‍
സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍))
എണ്ണ – 3 ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത്‌
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക .
ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.
വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക .
വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍ ,സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.
മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക .
അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തില്‍ ആകുവാന്‍.
ബീന്‍സ്‌,കാരറ്റ്‌ എന്നിവ ചേര്‍ക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക .
ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് അത്യാവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .
സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക .
ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.  മുട്ട ഫ്രൈഡ് റൈസ് റെധി.
 

tRootC1469263">

Tags