മലബാർ സ്പെഷ്യൽ മുട്ട നിറച്ചത്
മുട്ട -5
ചുവന്നുള്ളി-10 (വളരെ ചെറുതായി അരിഞ്ഞത്)
പച്ച മുളക് -1-2
കുരുമുളക് പൊടി-1/2 ടീ സ്പൂണ്‍
മഞ്ഞൾ പൊടി -ഒരു നുള്ള്
മുളക് പൊടി-ഒരു നുള്ള്
മൈദ-4-5 വലിയ സ്പൂണ്‍
ഇഞ്ചി
കറിവേപ്പില
ഉപ്പു
എണ്ണ
ഉണ്ടാക്കുന്ന വിധം :
*മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം,മുട്ടയുടെ ഈതെങ്കിലും ഭാഗത്ത് ചെറുതായി മുറിച്ചു വളരെ ശ്രദ്ധയോടെ സ്പൂണ്‍ കൊണ്ടോ കയ് കൊണ്ടോ മുട്ടയുടെ അകത്തെ മഞ്ഞ മാറ്റുക (മുട്ട രണ്ടായി മുറിച്ചു കളയരുത് ).ഇത് ഒരു ഭാഗത്ത് മാറ്റി വെക്കുക
*ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് അറിഞ്ഞു വെച്ച ഉള്ളി ,പച്ചമുളക് വഴറ്റുക
*അതിലേക് ചെറുതായി അറിഞ്ഞു വെച്ച ഇഞ്ചി ചേർത്തിളക്കുക
*നന്നായി വഴറ്റിയ ശേഷം മഞ്ഞൾ പൊടി, മുളക് പൊടി ,കുരുമുളക് പൊടി ,ഉപ്പു എന്നിവ ചേർത്തിളക്കുക
*അതിലേക് രണ്ടു മുട്ടയുടെ മഞ്ഞ കരു പൊടിച്ച് ചെര്തിളക്കാം
*ആവശ്യത്തിനു കറിവേപ്പിലയും ഇട്ടു തണുക്കാൻ വെക്കണം
*ചൂടാരിയത്തിനു ശേഷം മഞ്ഞ കരു കളഞ്ഞു മാറ്റിവെച്ച മുട്ടയുടെ അകത്ത് ഈ ഉണ്ടാകി വെച്ച മസാല മഞ്ഞ കരു പോലെ ചെറിയ ഉരുളയാക്കി നിറച്ചു കൊടുക്കാം
*എല്ലാ മുട്ടകളും ഇങ്ങനെ ഫിൽ ചെയ്തതിനു ശേഷം മൈദ ആവശ്യത്തിനു ഉപ്പു ചേർത്ത് ഒട്ടിക്കാൻ പാകത്തിന് കലക്കി എടുത്തു ,
മുട്ടയുടെ തുറന്ന ഭാഗം അടചെടുക്കണം
*ഇനി ഒരു പാനിൽ എണ്ണ ഒഴിച് തയ്യാറാക്കി വെച്ച മുട്ട പോരിചെടുക്കം