ചൂടോടുകൂടി അപ്പത്തിന് ഒപ്പം കഴിക്കാൻ കിടിലൻ നാടൻ മുട്ടക്കറി

egg curry

ചേരുവകൾ 
മുട്ട  4
സവാള  3
പച്ചമുളക് 2
ഇഞ്ചി ചെറുതായി  അരിഞ്ഞത് 1 ടേബിൾസ്പൂൺ 
വെളുത്തുള്ളി 3 അല്ലി 
കറിവേപ്പില  2 തണ്ട് 
കടുക്  ഒരു ടീസ്പൂൺ
എണ്ണ  3 വലിയ സ്പൂൺ 
തക്കാളി   1 എണ്ണം 
മുളകുപൊടി 3 ടേബിൾസ്പൂൺ
മല്ലിപൊടി 1 ടേബിൾസ്പൂൺ 
മഞ്ഞൾപൊടി 1 ടീസ്പൂൺ ഗരംമസാല  1 ടീസ്പൂൺ തേങ്ങാപാൽ  ഒരു ചെറിയ കപ്പ്‌ 
ഉണ്ടാക്കുംവിധം 
പാത്രം ചൂട് ആയ ശേഷം എണ്ണ ഒഴയ്ച്ചു കടുക് പൊട്ടിക്കുക. കറിവേപ്പില ഇട്ടു മൊരിയിക്കുക. ഇഞ്ചി വെളുത്തിള്ളി പച്ചമുളക് ഇട്ടു നല്ലപോലെ മൊരിഞ്ഞു വരുമ്പോ സവാള കൂടി ചേർത്ത് വഴറ്റുക.  ബ്രൗൺ നിറം ആകുമ്പോൾ ചെറുതായി അരിഞ്ഞു വെച്ചേക്കുന്ന തക്കാളി കൂടി ചേർക്കുക. തക്കാളി ഉടഞ്ഞു തുടങ്ങുമ്പോൾ  മുളക്പൊടി, മല്ലിപൊടി, ഗരം മസാല, മഞ്ഞൾപൊടി, ഇട്ടു നല്ലപോലെ മൊരിയിച്ചു എടുക്കുക. മുട്ട ഒന്ന് വരഞ്ഞു അതിലേക്കു ഇടുക. ആവശ്യത്തിന് ഉപ്പും ഇട്ടു തേങ്ങാപാൽ ചേർത്ത് മൂടി വെച്ച് 5 മിനിറ്റ് low flame il
വേവിച്ചു ചൂടോടെ വിളമ്പുക. 

Tags