തക്കാളി റോസ്റ്റ് മടുത്തോ? ചപ്പാത്തിയ്ക്ക് ഈ വെറൈറ്റി കറി ട്രൈ ചെയ്‌തു നോക്കൂ
Jan 13, 2026, 09:00 IST
തയ്യാറാക്കുന്ന വിധം
സവാള ചെറുതായി അരിഞ്ഞെടുക്കണം രണ്ടെണ്ണം എടുക്കാം. അതിനു ആവശ്യമായ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും എടുക്കാം. പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി വഴറ്റാം. ശേഷം കശ്മീരി മുളക്പൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാലയും ചേർത്ത് വഴറ്റാം.
tRootC1469263">ആവശ്യമെങ്കിൽ ചിക്കൻമസാലയും ചേർക്കാം. ഇ കൂട്ട് മിക്സിയിൽ ചേർത്ത് നന്നായി അരച്ചെടുക്കാം. പാനിൽ മിക്സിയിൽ അരച്ചെടുത്ത കൂട്ട് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് തിളപ്പിക്കാം. ഒപ്പം രണ്ടു മുട്ട പൊട്ടിച്ചൊഴിക്കാം. ശേഷം നന്നായി ഇളക്കിക്കൊടുക്കാം. ഈ സ്പെഷൽ മുട്ടക്കറി ചപ്പാത്തിയ്ക്കൊപ്പം കഴിക്കാം. ഇനി ഇതേപോലെ കറി തയാറാക്കാം.
.jpg)


