എഗ് കോഫി കുടിച്ചിട്ടുണ്ടോ..?

coffee

കാപ്പിയില്‍ മുട്ട
കാപ്പിയില്‍ മുട്ട ചേര്‍ക്കുന്നതിനെ കുറിച്ചു കേട്ടിട്ടുണ്ടോ? സ്വാദിഷ്ടവും ആരോഗ്യകരവുമായ സ്വീഡിഷ് എഗ് കോഫി കുടിച്ചാല്‍ ഈ സംശയം തീരുന്നതാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു കോഫി ഉണ്ടാക്കി നോക്കൂ... 

സ്വീഡിഷ് എഗ് കോഫി 
സ്വീഡിഷ് എഗ് കോഫ് ആരുടെയും പരീക്ഷണമല്ല. സ്വീഡനിലുള്ളവര്‍ നൂറ്റാണ്ടുകളായി ആസ്വദിച്ച് വരുന്നതാണ് ഈ കാപ്പി. ഇതിന് ലോകമെങും ആരാധകരുമുണ്ട്. 
സ്വീഡിഷ് എഗ് കോഫിക്ക് സാധാരണ കാപ്പിയുടെ കടുപ്പം ഉണ്ടാകില്ല. അസിഡിറ്റി കുറയ്്ക്കാനും എഗ് കോഫി സൂപ്പറാണ് . 

tRootC1469263">

പോഷകസമ്പന്നം
മുട്ടയിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം ബി12, ഡി പോലുള്ള വൈറ്റമിനുകളും ഈ  കാപ്പി നല്‍കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്


പ്രീ വര്‍ക്ക് ഔട്ട് ഡ്രിങ്ക്
കൂടാതെ വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ഇതു സഹായിക്കുന്നതാണ്. ഇതൊരു നല്ലൊരു പ്രീ വര്‍ക്ക് ഔട്ട് ഡ്രിങ്കാണ്.  

കലോറി 
സാധാരണ കാപ്പിയേക്കാള്‍ കലോറി കൂടുതലായതിനാല്‍ തന്നെ ഈ സ്വീഡിഷ് എഗ് കോഫി മിതമായ തോതില്‍ മാത്രമേ കുടിക്കാവൂ എന്നും ഡയറ്റീഷ്യന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ ഈ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം

സാല്‍മോണല്ല
മുട്ട ശരിയായി പാകം ചെയ്യപ്പെടുന്നില്ല എന്നതിനാല്‍ സാല്‍മോണെല്ല അണുബാധയുടെ സാധ്യത കൂടുതലാണ്. മുട്ട അലര്‍ജിയുള്ളവരും ഈ കോഫി ഒഴിവാക്കുന്നതാണ് നല്ലത്
 

Tags