ചപ്പാത്തിക്കൊപ്പം എഗ്ഗ് ചില്ലി ഡ്രൈ

A variety experiment in taste: mouth-watering quail egg-date pickle!

ചേരുവ

മുട്ട പുഴുങ്ങിയത് - 3
പച്ചമുളക് - 2
തക്കാളി-1
കശ്മീരി മുളകുപൊടി - ഒരു സ്പൂണ്‍
വെളുത്തുള്ളി - 3 അല്ലി

egg dr.jpg
ഗ്രാമ്പു-2
സവാള-1
കാപ്‌സിക്കം-1
മല്ലിപ്പൊടി- 1 സ്പൂണ്‍
ഗരംമസാല- കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ച വെളുത്തുള്ളിയും പച്ചമുളകും സവാളയുമിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവച്ച തക്കാളിയും കാപ്‌സിക്കവും ചേര്‍ത്തു കൊടുത്ത് വീണ്ടും നന്നായി വഴറ്റുക. ഉപ്പ് മുളകുപൊടി മല്ലിപ്പൊടി ഗരംമസാല എന്നിവ കൂടെ ചേര്‍ത്ത് നന്നായി പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കുക. 

tRootC1469263">

ഇതിലേക്ക് ഇത്തിരി വെള്ളമൊഴിച്ച് വീണ്ടും നന്നായി മിക്‌സ് ചെയ്തു ഇളക്കുക. ശേഷം ചെറുതീയില്‍ ഒന്നടച്ചു വേവിക്കുക. പുഴുങ്ങിയ മുട്ട മുറിച്ച് ചേര്‍ത്തു കൊടുക്കാം. പതുക്കെ ഇളക്കുക. മസാലകളൊക്കെ നന്നായി ഇതില്‍ പിടിക്കണം. രണ്ടു മിനിറ്റ് ഇളക്കിയ ശേഷം തീ ഓഫ് ചെയ്യുക. ചൂടോടെ കഴിച്ചു നോക്കു.. സൂപ്പര്‍ ടേസ്റ്റായിരിക്കും. 

Tags