രുചിയിൽ വിട്ടുവീഴ്ചയില്ലാത്ത സ്പെഷ്യൽ ബിരിയാണി ഇതാ..

Egg biryani

മുട്ട-രണ്ടെണ്ണം ( കൂടുതൽ വേണ്ടവർക്ക് എണ്ണം കൂട്ടാം )

ബിരിയാണി അരി-രണ്ടു കപ്പ്

സവാള-മൂന്നു എണ്ണം

തക്കാളി-ഒരെണ്ണം ( പേസ്റ്റ് ആക്കുക )

തേങ്ങാപ്പാൽ-അര കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂൺ

പച്ചമുളക്-മൂന്നെണ്ണം

മഞ്ഞൾപ്പൊടി-അര ടീസ്പൂൺ

മുളകുപൊടി-അര ടീസ്പൂൺ

മല്ലിപൊടി-അര ടീസ്പൂൺ

tRootC1469263">

ബിരിയാണി മസാല-1 ടീസ്പൂൺ

വയനയില-ഒരെണ്ണം

ഏലയ്ക്ക-രണ്ടെണ്ണം

ഗ്രാമ്പൂ-രണ്ടെണ്ണം

പട്ട-ഒരു കഷണം

മല്ലിയില-ഒരു പിടി

പുതിനയില -ഒരു പിടി

ചെറുനാരങ്ങാനീര്

നെയ്യ് ആവശ്യത്തിനു

അലങ്കരിക്കാൻ
സവാള, മുന്തിരി, കശുവണ്ടിപ്പരിപ്പു നെയ്യിൽ മൂപ്പിച്ചത്

ഇതുണ്ടാക്കേണ്ട വിധം പറയാം ആദ്യം തന്നെ
മുട്ട മുഴുങ്ങി വയ്ക്കുക.

ബിരിയാണി അരി കഴുകി എടുക്കാം
അടുത്തതായി ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ച് തീ കത്തിക്കുക ( അല്പം വലുപ്പമുള്ള പാത്രം വയ്ക്കുക അരി ഇതിൽ വേണം വേവാൻ ) ചൂടാകുമ്പോൾ അല്പം നെയ്യ് ഒഴിച്ച് ഗ്രാമ്പൂ, വയനയില, ഏലയ്ക്ക, പട്ട, അല്പം മല്ലിയില, അല്പം പുതിനയില, എന്നിവയും ചേർത്ത് ഒന്ന് വഴറ്റുക ഇനി ഇതിലേയ്ക്ക് അരിയിടുക പാകത്തിന് വെള്ളവും ചേർത്ത് വേവിക്കുക നാലു കപ്പ് വെള്ളം മതിയാകും.( വെള്ളം പറ്റുമ്പോൾ അരി വെന്തിരിക്കും അതാണ്‌ പാകം )

ഇനി ഒരു ചീനച്ചട്ടിയിൽ അല്പം നെയ്യൊഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞു എടുത്ത സവാള ഇതിലിട്ട് വഴറ്റുക ശേഷം ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് തക്കാളി പേസ്റ്റും , മല്ലിയില ,പുതിനയില പച്ചമുളക് എന്നിവ എല്ലാം ചേർത്ത് ഇളക്കുക ഇനി ഇതിലേയ്ക്ക് മഞ്ഞപ്പൊടി,മല്ലിപൊടി,മുളക് പൊടി, ബിരിയാണി മസാല എല്ലാം ചേർത്ത് ഇളക്കി മുട്ടയും ചേർക്കുക ഇത് നന്നായി ഇളക്കി എടുക്കാം

അതിനു ശേഷം നമുക്ക് ഒരു കുക്കറിൽ വേവിച്ചു വച്ച ചോറ് പകുതി ഇടാം ശേഷം മുട്ട കൂട്ട് ഇടാം അതിനു ശേഷം ബാക്കി ചോറ് എല്ലാം ഇടാം ഇനി ഇതിന്റെ മുകളിൽ വറുത്തു വച്ചിരിക്കുന്ന സവാള,മുന്തിരി,അണ്ടിപ്പരിപ്പ് എല്ലാം നിരത്താം ഇനി ഇതിനു മുകളിൽ നമുക്ക് തേങ്ങാപ്പാൽ ഒഴിക്കാം ഇനി ഇത് കുക്കർ അടച്ചു വച്ച് തീ കത്തിക്കാം ( കുക്കറിന്റെ വെയിറ്റ് ഇടണ്ട ) ഒന്ന് ആവി വരുമ്പോൾ തന്നെ നമുക്ക് ഇത് ഇറക്കി വയ്ക്കാം ഇനി ഇതിലേയ്ക്ക് ഒരു ചെറുനാരങ്ങാ പിഴിഞ്ഞ് ഒഴിക്കാം

രുചികരമായ മുട്ട ബിരിയാണി തയ്യാർ 

Tags