വെറൈറ്റി മുട്ട അവിയല്‍ തയ്യാറാക്കാം

google news
egg

    മുട്ട പുഴുങ്ങിയത് - അഞ്ച് എണ്ണം
    ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങക്കായ - ഒന്ന് വീതം
    മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
    ഉപ്പ് - ആവശ്യത്തിന്
    തേങ്ങ ചിരവിയത് - അരക്കപ്പ്
    ജീരകം - ഒരു ടീസ്പൂണ്‍
    വെളുത്തുള്ളിയല്ലി - മൂന്ന്
    പച്ചമുളക് - നാല്
    കറിവേപ്പില, വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങക്കായ എന്നിവ ഉപ്പും മഞ്ഞള്‍പൊടിയും അല്‍പം വെള്ളവും തളിച്ച് അടച്ചുവെച്ച് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരച്ചത് ചേര്‍ക്കുക. പത്ത് മിനിട്ട് കഴിയുമ്പോള്‍ നാലായി മുറിച്ച മുട്ട ചേര്‍ത്തിളക്കണം. ശേഷം കറിവേപ്പില ചേര്‍ത്ത് പച്ചവെളിച്ചെണ്ണ ഒഴിക്കാം.

Tags