കട്ടിയുള്ള ചപ്പാത്തി ക‍ഴിച്ചു മടുത്തോ?

chapati

ചേരുവകൾ

ഗോതമ്പ് മാവ്- 1 കപ്പ്
പഞ്ചസാര- ½ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- 2 സ്പൂൺ
വെള്ളം- ½ കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് അര സ്പൂൺ പഞ്ചസാര ചേർക്കണം. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കണം. ഒപ്പം അര കപ്പ് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം. അധികം കട്ടി കൂടാതെ മൃദുവായി പരത്തിയെടുത്ത മാവിന് മുകളിൽ കുറച്ച് എണ്ണ പുരട്ടി അൽപ സമയം അടച്ചുവെക്കണം. അതിനുശേഷം ചപ്പാത്തി ബോർഡിന് മുകളിൽ കുറച്ച് എണ്ണ പുരട്ടി മാവിൽ നിന്നും കുറച്ചെടുത്ത് ചെറിയ ഉരുളകളാക്കാം. അതിനുശേഷം അവ കട്ടി കുറച്ച് പരത്തിയെടുക്കാം. പിന്നീട് ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. പരത്തിയെടുത്ത ചപ്പാത്തി പാനിനു മുകളിൽ വച്ചു ഇരുവശവും ചുട്ടെടുക്കാം. സോഫ്റ്റായ ചപ്പാത്തി റെഡി. പഞ്ചസാരയും എണ്ണയും ചേർക്കുന്നതിലൂടെ ചപ്പാത്തി കൂടുതിൽ രുചികരവും സോഫ്റ്റുമാകുന്നതിന് സഹായിക്കും.

tRootC1469263">

ചപ്പാത്തി സോഫ്റ്റാകാനുള്ള മറ്റ് പൊടിക്കൈകള്‍

ചപ്പാത്തി സോഫ്റ്റ് മാത്രമല്ല രുചികരവുമാക്കാൻ ചെറുചൂടോടെയുള്ള പാൽ ഒഴിച്ച് മാവ് കുഴയ്ക്കാവുന്നതാണ്. മറ്റൊരു പൊടിക്കൈ, ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ അത് മാറ്റി വച്ചതിന് ശേഷം ഉപയോഗിക്കാവുന്നതാണ്. മാവ് കുഴയ്ക്കുമ്പോൾ അൽപം നെയ്യ് ചേർക്കാം. ഇതില്‍ ഏതെങ്കിലുമൊരു പൊടിക്കൈ അവലംബിക്കുന്നത്, നിങ്ങളുടെ ചപ്പാത്തി സോഫ്റ്റാകാനും രുചികരവുമാക്കാൻ സഹായിക്കുന്നു.

Tags