വയറുനിറയെ കഴിച്ചിട്ടും തടി കുറയും! കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഈ കാര്യങ്ങൾ

You can lose weight even if you eat a full stomach! These are the things to keep in mind while eating
You can lose weight even if you eat a full stomach! These are the things to keep in mind while eating

അമിതവണ്ണം കുറയ്ക്കുകയും ശരീരാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യാൻ ഏറ്റവും സഹായിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് ഭക്ഷണത്തിലെ നാരുകൾ. നാരുകൾ ദഹനസംവിധാനത്തെ സജീവമാക്കുകയും രക്തത്തിലെ ചൈനിയും കൊഴുപ്പും നിയന്ത്രിക്കുന്നതിൽ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ പലർക്കും ദിവസേന ആവശ്യമായ അളവിൽ നാരുകൾ എത്തിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് പതിവ് ഭക്ഷണത്തിൽ ഫൈബർ കുറവായിരിക്കുമ്പോൾ. നാരുകൾ ശരിയായ രീതിയിൽ ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നത് വയറിനും ഹൃദയത്തിനും നല്ലതാണ്, എളുപ്പത്തിൽ ദഹിക്കാനും സഹായിക്കുന്നു, കൂടാതെ ദീർഘകാലത്തിൽ അമിതവണ്ണം കുറയ്ക്കാനും ഫലപ്രദമാണ്.

tRootC1469263">

∙പാത്രത്തിന്റെ പകുതിഭാഗം നാരുകളടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താം. ദിവസവും മൂന്നു തവണ പച്ചക്കറികളും രണ്ടു തവണ പഴങ്ങളും കഴിക്കണം. പച്ച നിറമുള്ള പച്ചക്കറികൾ, ഇലക്കറികൾ ഇവയെല്ലാം നാരുകളാൽ സമൃദ്ധമാണ്. ഇവ സാലഡ് രൂപത്തിൽ കഴിക്കാം.
∙തവിടോടു കൂടിയ അരിയിൽ നാരുകളടങ്ങിയിട്ടുണ്ട്. മൈദ പോലെ സംസ്കരിച്ച പൊടികൾക്കു പകരം തവിടോടു കൂടിയ ധാന്യങ്ങൾ പൊടിച്ച മാവ് ഉപയോഗിച്ചു വിഭവങ്ങൾ തയാറാക്കാം. ഇതു ഭക്ഷണത്തിലെ നാരുകളുടെ അളവ് വർധിക്കാൻ സഹായകമാണ്.

പതിവായി നട്സ് ഭക്ഷണത്തിലുൾപ്പെടുത്തുക. ഇവയിൽ നാരുകളും ആരോഗ്യകരമായ കൊഴുപ്പുമുണ്ട്.
∙പരിപ്പ്, കടല തുടങ്ങിയ പരിപ്പു – പയർ വർഗങ്ങൾ കൂടുതലായി ഭക്ഷണത്തിലുൾപ്പെടുത്തുക. സൂപ്പ്, സ്റ്റ്യൂ, സാലഡ് ഇവ തയാറാക്കുമ്പോൾ  പരിപ്പു – പയർ വർഗങ്ങൾ കൂടി ചേർക്കാം. ഇങ്ങനെ നാരുകളുടെ അളവും രുചിയും വർധിപ്പിക്കാനാകും.

സ്മൂത്തി തയാറാക്കുമ്പോൾ വാഴപ്പഴം, ബെറി, അവക്കാഡോ, ചീര, കെയ്ൽ തുടങ്ങി പലതരം പച്ചക്കറികളും പഴങ്ങളും കൂടി ചേർക്കാം. ഇങ്ങനെ ചെയ്താൽ സ്മൂത്തിയുടെ പോഷക മൂല്യവും നാരുകളുടെ അളവും കൂടും.
∙ചിയ, ഫ്ളാക്സ് സീഡ് തുടങ്ങിയ വിത്തുകളിൽ നാരുകൾ സമൃദ്ധമായുണ്ട്. തൈര്, ഓട്സ് വേവിച്ചത്, സ്മൂത്തി ഇവയിലെല്ലാം പലതരം വിത്തുകൾ ചേർത്തു കഴിക്കുന്നത് നാരുകൾ ലഭ്യമാക്കും.

Tags