കൊച്ചിക്കോയ കഴിച്ചാലോ?

Let's prepare Kochi Koya, a special dish of Kozhikode people
Let's prepare Kochi Koya, a special dish of Kozhikode people


അധികമാരും കഴിക്കാത്ത എന്നാല്‍ രുചിയൂറുന്ന വിഭവമാണ് കൊച്ചിക്കോയ. കോഴിക്കോടുകാരുടെ ഇഷ്ട വിഭവമാണിത്. കൊച്ചിക്കുഴ എന്ന് ആദ്യ കാലത്ത് പേരുണ്ടായിരുന്ന ഈ വിഭവം പിന്നീട് താമരശ്ശേരി പൂനൂര്‍ ശൈലിയില്‍ കൊച്ചിക്കോയയെന്ന് ആയി. പൂവന്‍പഴം ചേര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന കൊച്ചിക്കോയ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

tRootC1469263">


ആവശ്യമുള്ള സാധനങ്ങള്‍

പൂവന്‍പഴം നാലെണ്ണം, അവില്‍ കാല്‍ കപ്പ്, ശര്‍ക്കര 1 ആണി, പാല്‍ രണ്ട് കപ്പ്, ഇഞ്ചിനീര് 1 സ്പൂണ്‍, ചെറുനാരങ്ങാനീര് 1 സ്പൂണ്‍, ചെറിയുള്ളി 2 എണ്ണം , പഞ്ചസാര 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചെറിയുള്ളി നന്നായി അരിയുക, ഈ അരിഞ്ഞുവെച്ച ചെറിയുള്ളിയും പഞ്ചസാരയും മിക്‌സ് ചെയ്ത് മാറ്റിവെക്കുക. ശേഷം ശര്‍ക്കര ചുരണ്ടിയതും പഴവും ചേര്‍ന്ന് നന്നായി ഉടച്ചെടുക്കുക.

ഒരു പാത്രത്തിലേക്ക് പാല്‍ ഒഴിച്ച് ഉടച്ചെടുത്ത പഴത്തിന്റെ മിക്‌സും അവിലും ഇട്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ചെറുനാരാങ്ങാനീരും ഇഞ്ചിനീരും ചേര്‍ക്കുക, ശേഷം നേരത്തെ റെഡിയാക്കി വെച്ച പഞ്ചസാരയും ചെറിയുള്ളി മിക്‌സും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സ്വാദേറിയ കൊച്ചിക്കോയ തയ്യാര്‍.
 

Tags