കാരമൽ മിൽക്ക് പുഡ്ഡിങ് കഴിച്ചാലോ
ആവശ്യമായ ചേരുവകൾ:
പഞ്ചസാര - ഒൻപത് ടേബിൾ സ്പൂൺ
വെള്ളം - മൂന്ന് ടീസ്പൂൺ
പാൽ - 500 മില്ലിലിറ്റർ
ബട്ടർ - ഒരു ടേബിൾസ്പൂൺ
റവ - മൂന്ന് ടേബിൾസ്പൂൺ
മുട്ട - രണ്ടെണ്ണം
വാനില എസെൻസ് - ഒരു ടീസ്പൂൺ
മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര കാരമലൈസ് ചെയ്യണം. പഞ്ചസാര നിറംമാറി വന്നാൽ, മൂന്ന് ടീസ്പൂൺ വെള്ളം അതിലേക്കൊഴിക്കുക. കാരമലൈസ് ചെയ്ത പഞ്ചസാര ഒരു പാത്രത്തിലേക്കൊഴിച്ച് പാത്രത്തിൽ ചുറ്റിച്ച് വയ്ക്കണം.
മറ്റൊരു പാത്രത്തിൽ പാലൊഴിച്ച് അതിലേക്ക് ബട്ടറും ബാക്കി പഞ്ചസാരയുമിട്ട് നന്നായി ഇളക്കുക. പാൽ ചൂടായി വരുമ്പോൾ അതിലേക്ക് റവയിടണം.
ഒരു പാത്രത്തിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് ഇതിലേക്ക് വാനില എസെൻസും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് നേരത്തേ തയ്യാറാക്കിവെച്ച പാൽമിശ്രിതം കുറേശ്ശെ ചേർത്ത് നന്നായി യോജിപ്പിക്കണം. ഈ മിശ്രിതം കാരമൽ ഒഴിച്ച് മാറ്റിവെച്ച പാത്രത്തിലേക്കൊഴിച്ച് സ്റ്റീമെറിൽ സ്റ്റീം ചെയ്‌തെടുക്കാം.
.jpg)

