ദോശ മാവ് ബാക്കിയുണ്ടോ? ചൂടൻ പനിയാരം കഴിക്കാം

KuzhiPaniyaram

ചേരുവകൾ

    ദോശമാവ് - 2 കപ്പ്
    വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
    കടുക് - 1 ടീസ്പൂൺ
    പൊട്ടുകടല - 2 ടേബിൾസ്പൂൺ
    സവാള - 1 
    പച്ചമുളക് - 2 

തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്തു പൊട്ടിക്കാം.​
    അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ​ പൊട്ടുകടല ചേർക്കാം.
    അതിൻ്റെ നിറം മാറിവരുമ്പോൾ ഇടത്തരം വലിപ്പമുള്ള ഒരു സവാള ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് കഷ്ണങ്ങളായിക്കിയതും ചേർത്തു വഴറ്റാം.
    ഇത് ദോശമാവിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
    ആവശ്യമെങ്കിൽ കുറച്ച് വെള്ളം ഒഴിക്കാം.
    ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കി നെയ്യ് പുരട്ടാം. അതിലേയ്ക്ക് മാവ് ഒഴിക്കാം. അടച്ചു വെച്ച് വേവിക്കാം.
    ചെറുതീയിൽ പനിയാരത്തിൻ്റെ ഇരുവശങ്ങളും വേവിച്ചെടുക്കാം.
    നന്നായി വെന്തതിനു ശേഷം അടുപ്പിൽ നിന്നും മാറ്റി ചമ്മന്തിക്കൊപ്പം കഴിക്കാം. 

Tags