ഒരു തവണ കഴിച്ചാൽ വീണ്ടും വേണമെന്നു തോന്നും വൻപയർ കറി
Apr 23, 2026, 16:28 IST
ആവശ്യമുള്ള സാധനങ്ങൾ
വൻപയർ 1 1/2 കപ്പ് / 350 gram
മത്തങ്ങാ 3 1/2 കപ്പ് /400 gram
തേങ്ങാ ചിരകിയത് 2 കപ്പ്
തേങ്ങാ വറുത്തത് 2 കപ്പ്
പച്ചമുളക് 4 to 6
ജീരകം 1 ടീസ്പൂൺ
കറി വേപ്പില
മുളക് പൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1 ടീസ്പൂൺ
ഉപ്പ് 2 teaspoon
കടുക് വറുക്കാൻ
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
വറ്റൽമുളക്
പാചകരീതി
വൻപയർ കുതിർത്തു വേവിച്ചതിനു ശേഷം അതിലേക്കു മത്തങ്ങാ മുറിച്ചതും കുറച്ചു മഞ്ഞൾ പൊടിയും മുളക് പൊടിയും ഉപ്പും ചേർത്ത് വേവിക്കുക .ശേഷം തേങ്ങാ വറുത്തത് ഒഴിച്ചുള്ള ചേരുവകൾ ചെറുതായി അരച്ചു ചേർത്ത് അടച്ചു വച്ച് വേവിക്കുക .ശേഷം തേങ്ങ വറുത്തതും കടുക് പൊട്ടിച്ചതും ചേർക്കാം.
.jpg)

