ബ്രേക്ഫാസ്റ്റ് ഈസി വെള്ളയപ്പം ആയാലോ...
Feb 9, 2025, 10:25 IST


ചേരുവകള്‍
വറുത്ത അരിപ്പൊടി – 4 കപ്പ്
ചെറുചൂടുവെള്ളം – 1 കപ്പ്
വെള്ളം – 2+1 കപ്പ്
യീസ്റ്റ് – ½ ടീസ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
തേങ്ങ ചിരണ്ടിയത് – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും ചേര്‍ത്ത് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക) 2 ടേബിള്‍സ്പൂണ്‍ അരിപ്പൊടി 2 കപ്പ് വെള്ളത്തില്‍ കലക്കി, തുടര്‍ച്ചയായി ഇളക്കി 4 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
തണുത്ത ശേഷം ഈ മിശ്രിതവും, ബാക്കിയുള്ള അരിപ്പൊടിയും, യീസ്റ്റ് ചേര്‍ത്ത വെള്ളവും, ചിരണ്ടിയ തേങ്ങയും, ഉപ്പും, ഒരു കപ്പ് വെള്ളവും യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
മാവ് 8 മണികൂര്‍ ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക. ഒരു നോണ്‍-സ്റ്റിക്ക് പാന്‍ ചൂടാക്കി മാവൊഴിച്ച് പരത്തി (രണ്ട് ദോശയുടെ കനത്തില്‍) ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കുക.