എളുപ്പത്തിൽ ഒരു തക്കാളി കറി ഉണ്ടാക്കിയാലോ ?

Tomato buttermilk kaachiyat that is ready in 5 minutes


ആവശ്യ സാധനങ്ങൾ :
തക്കാളി – 3-4 എണ്ണം (നീളത്തിൽ അരിഞ്ഞത്)
സവാള – 1 എണ്ണം (അരിഞ്ഞത്)
പച്ചമുളക് – 2-3 എണ്ണം (കീറിയത്)
ഇഞ്ചി -ചെറിയ കഷ്ണം (ചതച്ചത്)
വെളുത്തുള്ളി – 3-4 അല്ലി (ചതച്ചത്)
തേങ്ങാപ്പാൽ -1 കപ്പ് (രണ്ടാം പാൽ), ½ കപ്പ് (ഒന്നാം പാൽ)
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
കടുക് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:
ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊടിച്ചെടുക്കുക. അതിലേക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.സവാള പകുതി വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി യോജിപ്പിക്കുക.

ശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. തക്കാളി ഒന്ന് ഉടഞ്ഞു വരുന്നത് വരെ അടച്ചു വെച്ച് വേവിക്കാൻ ശ്രദ്ധിക്കണം. ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. ശേഷം കറി നന്നായി തിളച്ച് കുറുകി വരുമ്പോൾ തീ കുറച്ച് ഒന്നാം പാൽ ചേർക്കുക. ഇത് തിളയ്ക്കാൻ അനുവദിക്കരുത്, ഒന്ന് ചൂടായാൽ ഉടൻ തീ അണയ്ക്കുക.

Tags