എളുപ്പം തയ്യാറാക്കാം ഫ്രൂട്ട് സേമിയ കസ്റ്റർഡ്

 SemiyaCustard
 SemiyaCustard


ചേരുവകള്‍

പാല്‍  – 750ml

വറുത്ത സേമിയ –  100 ഗ്രാം

കസ്റ്റര്‍ഡ് പൗഡര്‍ – ഒരു ടേബിള്‍ സ്പൂണ്‍

പഞ്ചസാര – ഒരു കപ്പ്

കണ്ടെന്‍സ്ട് മില്‍ക്ക് ആവശ്യമെങ്കില്‍ മാത്രം രണ്ട് ടേബിള്‍ സ്പൂണ്‍

ആപ്പിള്‍, പേരക്ക, മാതളം, മുന്തിരി, ചെറുപഴം – ചെറുതായി നുറുക്കിയത്

തയ്യാറാക്കേണ്ട വിധം

ആദ്യം ചുവടു കട്ടിയുള്ള പാത്രത്തില്‍ പാലൊഴിച്ചു തിളപ്പിക്കാന്‍ വയ്ക്കുക.

ഇതില്‍ നിന്നും ഒരു കപ്പ് പാല്‍ മാറ്റി വയ്ക്കുക.

തിളച്ചു വരുന്ന പാലിലേക്ക് വറുത്ത സേമിയ ചേര്‍ക്കുക.

വെന്തുവരുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കുക.

മാറ്റൊരു ചെറിയ പാത്രത്തില്‍ കസ്റ്റര്‍ഡ് പൗഡറും മൂന്ന് സ്പൂണ്‍ ചെറു ചൂടുള്ള പാലും ചേര്‍ത്ത് കട്ടയില്ലാതെ ഇളക്കി സേമിയ കൂട്ടിലേക്ക് ഒഴിച്ച് കൊടുത്ത് ഇളക്കുക.

കുറുകി വരുമ്പോള്‍ കണ്ടെന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് വാങ്ങി ചൂടാറാന്‍ വയ്ക്കുക.

ചൂടാറിയ ശേഷം മൂന്ന് മണിക്കൂര്‍ ഫ്രിഡ്ജില്‍ തണുപ്പിക്കാന്‍ വയ്ക്കുക.

ശേഷം ചെറുതായി അരിഞ്ഞ പഴങ്ങള്‍ ഒരു ഗ്ലാസിലോ ബൗളിലോ നിരത്തി അതിനു മുകളില്‍ സേമിയ കസ്റ്റര്‍ഡ് ഒഴിച്ച് യോജിപ്പിച്ചു ചേര്‍ത്ത് ഉപയോഗിക്കാം.

പുളിയില്ലാത്ത എല്ലാ പഴങ്ങളും ഇതിനുപയോഗിക്കാം
 

Tags