സ്കൂൾ വിട്ടു വരുന്ന കുഞ്ഞുങ്ങൾക്ക് നൽകാം ഈ പലഹാരം

sandwich

ചേരുവകൾ

സോയ ചങ്ക്‌സ് -1 കപ്പ്‌

വെളുത്തുള്ളി -1 ടീസ്പൂൺ

ഉള്ളി -1/2 കപ്പ്‌

തക്കാളി -1/2 കപ്പ്‌

ക്യാപ്‌സികം -1/2 കപ്പ്‌

മല്ലിയില്ല -1/8 കപ്പ്‌

മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

മുളക് പൊടി -1 ടീസ്പൂൺ

മല്ലിപൊടി - 3/4ടീസ്പൂൺ

ഗരം മസാല -3/4 ടീസ്പൂൺ

തൈര് -2 ടീസ്പൂൺ

എണ്ണ - 2 ടീസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

ബ്രെഡ്

തയാറാക്കുന്ന വിധം

സോയ ചങ്ക്‌സ് കുറച്ചു മഞ്ഞൾ പൊടിയിട്ടു വേവിച്ചു പിഴിഞ്ഞെടുത്തു വെള്ളം കളഞ്ഞ ശേഷം ഉപ്പ്, 1/2 ടീസ്പൂൺ മുളക് പൊടി,1/4 ടീസ്പൂൺ മല്ലിപൊടി, 1/4 ടീസ്പൂൺ ഗരം മസാല, 2 ടീസ്പൂൺ തൈര് ഇവ ചേർത്ത് നന്നായി മാരിനെറ്റ് ചെയ്തു വയ്ക്കുക. ഒരു പാനിൽ കുറച്ചു എണ്ണയൊഴിച്ചു സോയ ചങ്ക്‌സ് ചെറുതായി  വഴറ്റി എടുക്കുക.

മറ്റൊരു പാനിൽ കുറച്ചു എണ്ണയൊഴിച്ചു വെളുത്തുള്ളി വഴറ്റുക. അതിലേക്ക് ഉള്ളി ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. വഴറ്റി വരുമ്പോൾ തക്കാളിയും കുറച്ചു  മല്ലിയിലയും, ക്യാപ്‌സിക്കവും കൂടി ചേർത്ത് നന്നായി വഴറ്റി എടുക്കാം.

ശേഷം കാല്‍ ടീസ്പൂൺ മഞ്ഞൾ പൊടി, 1/2 ടീസ്പൂൺ മുളക് പൊടി,1/2 ടീസ്പൂൺ മല്ലിപൊടി,1/2 ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് ഒന്ന് കൂടി വഴറ്റുക.സോയ ചങ്ക്സും മല്ലിയിലയും കൂടി ചേർത്ത് കൊടുത്തു മിക്സ്‌ ചെയ്തു 2 മിനിറ്റ് അടച്ചു വച്ചു വേവിക്കുക.ഫില്ലിംഗ് റെഡി.

ബ്രെഡിൽ സ്പ്രെഡ്ബിൾ ചീസോ വെണ്ണയോ തേച്ചതിനു ശേഷം ഈ ഫില്ലിംഗ് ഇട്ടു കൊടുക്കുക. ബ്രെഡിൽ ബട്ടർ തേച്ച ശേഷം ടോസ്റ്റ് ചെയ്തെടുത്തു സേർവ് ചെയാം. കുട്ടികൾക്ക് ലഞ്ച് ബോക്സിലോ ഓഫിസിലേക്കോ കൊടുതയക്കാം. ഇതിൽ ചീസോ വെണ്ണയോ ഇല്ലാതെ ഫിൽ ചെയ്താൽ  ഇതൊരു വെയിറ്റ് ലോസ് റെസിപ്പി ആയും ഉപയോഗിക്കാം.

Tags