ഇന്നൊരു സ്പെഷ്യൽ ചായക്കടി തയ്യാറാക്കിയാലോ
ചേരുവകൾ
ചോളപ്പൊടി -1 കപ്പ്
വെള്ളം -1.5 കപ്പ്
നല്ലെണ്ണ -3 ടീസ്പൂൺ
കടുക് -1/2 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
ചുവന്ന മുളക് -2 എണ്ണം
ഉള്ളി -1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്
തേങ്ങാക്കൊത്ത് - 1/4 കപ്പ്
പച്ചമുളക് -2 എണ്ണം
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
ചതച്ച മുളക് -1/2 ടീസ്പൂൺ
കായപൊടി -1/4 ടീസ്പൂൺ
മുളക് പൊടി -1/4 ടീസ്പൂൺ
മല്ലിയില -1/4 കപ്പ്
കറി വേപ്പില
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചോളപ്പൊടി ഒരു ചീനച്ചട്ടിയിൽ ഇട്ടു നന്നായി വറുത്തെടുത്ത് മാറ്റി വയ്ക്കുക. പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കറിവേപ്പിലയും ചുവന്നമുളകും ഉഴുന്ന് പരിപ്പും ചേർത്ത് ചൂടാക്കുക. ഉള്ളിയും പച്ചമുളകും ചേർത്ത് കൊടുക്കുക. വഴറ്റി വരുമ്പോൾ ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും തേങ്ങാക്കൊത്തും ചേർത്ത് വഴറ്റുക.
മഞ്ഞൾ പൊടിയും കായപൊടിയും ചതച്ച മുളകും ചേർത്ത് ഒന്ന് വഴറ്റുക. വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.തിളച്ചു വരുമ്പോൾ വറുത്തു വച്ച ചോളപ്പൊടി ചേർത്ത് നന്നായി കട്ട കൂടാതെ ഇളക്കി എടുക്കുക. തീ കെടുത്തിയ ശേഷം കുറച്ചു എണ്ണ കൂടി ചേർത്ത് ഇളക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക.
ഒന്ന് കൂടി മിക്സ് ചെയ്തു ശേഷം ചെറിയ ഉരുളകൾ ആക്കി ആവിയിൽ വച്ചു വേവിച്ചെടുക്കുക. ഇങ്ങനെ തന്നെ കഴിക്കാവുന്നതാണ്. കുറച്ചു കൂടി ഫ്ലെവർ കൂടാനായി ഒരു പാനിൽ കുറച്ചു എണ്ണയൊഴിച്ചു ഒരു നുള്ള് ഉപ്പും കുറച്ചു മുളക് പൊടിയും കായപൊടിയും ചേർത്ത് ചെറുതായി ചൂടാക്കുക. അതിലേക്കു വേവിച്ചു വച്ച കൊഴുക്കട്ട ചേർത്ത് ഇളക്കുക. ബ്രേക്ഫാസ്റ്റ് ആയോ സ്നാക്ക്സ് ആയോ കഴിക്കാം.