ഗ്രില്‍ഡ് ചിക്കന്‍ ഈസിയായി വീട്ടിലുണ്ടാക്കാം

grilled chicken
grilled chicken
ചേരുവകള്‍
ചിക്കന്‍ ലെഗ് പീസ് – 2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
കശ്മീരി മുളകു പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടിച്ചത് -1 ടീസ്പൂണ്‍
മുളകുപൊടിച്ചത് – 1/2 ടീസ്പൂണ്‍
കൊത്തമല്ലി പൊടിച്ചത് – 1/2 ടീസ്പൂണ്‍
ഗരംമസാല – 1/4 ടീസ്പൂണ്‍
കസൂരിമേത്തി – 1/4 ടീസ്പൂണ്‍
നെയ്യ് – 1 ടീസ്പൂണ്‍
ബ്ലാക് സോള്‍ട്ട് – 1 നുള്ള്
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
തൈര് – 3 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് – 2 ടീസ്പൂണ്‍
ഓയില്‍ – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് ഉപ്പ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, ഒരു ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂണ്‍ കുരുമുളകു പൊടിച്ചത്, അര ടീസ്പൂണ്‍ മുളകുപൊടി , അര ടീസ്പൂണ്‍ കൊത്തമല്ലിപ്പൊടി , കാല്‍ ടീസ്പൂണ്‍ ഗരംമസാല, കാല്‍ ടീസ്പൂണ്‍ കസൂരി മേത്തി, ഒരു ടീസ്പൂണ്‍ നെയ്യ്, ഒരു നുള്ള് ബ്ലാക് സോള്‍ട്ട്, ഒരു ടീസ്പൂണ്‍ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, മൂന്നു ടീ സ്പൂണ്‍ തൈര്, രണ്ടു ടീസ്പൂണ്‍ മല്ലിയില അരിഞ്ഞത്, ഒരു ടീസ്പൂണ്‍ ഓയില്‍ എന്നിവയെല്ലാം കൂടി നന്നായി യോജിപ്പിക്കുക.
ഈ മിക്‌സ് ചിക്കന്‍ കഷ്ണങ്ങളിലേക്കു നന്നായി പുരട്ടി മിനിമം അര മണിക്കൂര്‍ നേരം ഫ്രിജില്‍ വയ്ക്കുക.
അരമണിക്കൂറിനു ശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ രണ്ടു വശവും ഗ്രില്‍ ചെയ്‌തെടുക്കുക.

Tags