വ്യത്യസ്തമായ രുചിയിൽ ഡൈനാമിറ്റ് ചിക്കൻ


1.ചിക്കൻ എല്ലില്ലാതെ – അരക്കിലോ
2.സോയാസോസ് – ഒരു വലിയ സ്പൂൺ
പാപ്‌രിക പൗഡർ – ഒരു വലിയ സ്പൂൺ
ഒറീഗാനോ – രണ്ടു വലിയ സ്പൂൺ
ഗാർലിക് പൗഡർ – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.കോൺഫ്‌ളോർ – അരക്കപ്പ്
ഗോതമ്പുപൊടി – അരക്കപ്പ്
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4.മുട്ട – രണ്ട്
5.എണ്ണ – വറുക്കാൻ ആവശ്യത്തിന്
6.ചില്ലി സോസ് – രണ്ടു വലിയ സ്പൂൺ
മയണീസ് – മുക്കാൽ കപ്പ്
ടുമാറ്റോ സോസ് – മൂന്നു വലിയ സ്പൂൺ
തേൻ – ഒരു ചെറിയ സ്പൂൺ
ഗാർലിക് പൗഡർ – അര ചെറിയ സ്പൂൺ
പാപ്‌രിക – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി ചതുരക്കഷണങ്ങളാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് ചിക്കനിൽ പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.
∙മുട്ട നന്നായി അടിച്ചു വയ്ക്കണം.
∙പുരട്ടി വച്ച ചിക്കൻ കോൺഫ്ളോർ മിശ്രിതത്തിൽ പൊതിഞ്ഞ് മുട്ട അടിച്ചതിൽ മുക്കുക.
∙ഇതു വീണ്ടും കോൺഫ്ളോർ മിശ്രിതത്തിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ബ്രൺ നിറത്തിൽ വറുത്തു കോരണം.
∙ഒരു ബൗളിൽ ആറാമത്തെ ചേരുവ യോജിപ്പിച്ചു സോസ് തയാറാക്കണം.
∙വറുത്തു വച്ച ചിക്കൻ സോസിൽ ചേർത്തിളക്കി വിളമ്പാം.