താറാവ് വരട്ടിയത്

Try this method to prepare pulled duck.
Try this method to prepare pulled duck.

ചേരുവകള്‍

താറാവിറച്ചി- 1 കിലോ
ചെറിയ ഉള്ളി- 10 എണ്ണം
ഇഞ്ചി- ഒരു വലിയ കഷ്ണം
വെളൂത്തുള്ളി -10 അല്ലി
കുരുമുളക്- ഒരു ടീ സ്പൂണ്‍
പെരുജീരകം പൊടിച്ചത് – ഒരു ടീ സ്പൂണ്‍
സവാള – ഒരെണ്ണം
തക്കാളി – 2 എണ്ണം
മഞ്ഞള്‍ പൊടി- 1/4 ടീ സ്പൂണ്‍
മുളക് പൊടി – ഒരു ടീസ്പൂണ്‍
തേങ്ങാപാല്‍ (ഒന്നാം പാല്‍)- ഒരു കപ്പ്
തേങ്ങാപാല്‍ (രണ്ടാം പാല്‍)- രണ്ട് കപ്പ്
കറിവെപ്പില -2 തണ്ട്

tRootC1469263">

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ തേങ്ങാപാല്‍ (രണ്ടാം പാല്‍) ഇറച്ചി, മുളകു പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിക്കുക. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചത് ചേര്‍ക്കുക. ശേഷം പെരുജീരകം പൊടിച്ചത് ചേര്‍ക്കുക. കറി നന്നായി തിളച്ചു കഴിയുമ്പോള്‍ സവാള, തക്കാളി എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെക്കാം..........!!

Tags