ചോറിനും അപ്പത്തിനും കിടിലൻ കോമ്പിനേഷൻ
ചേരുവകൾ:
- താറാവ് – 1 കിലോ
- ചെറിയ ഉള്ളി – 250 ഗ്രാം
- സവാള – 2 എണ്ണം
- ഇഞ്ചി – 1 വലിയ കഷണം
- വെളുത്തുള്ളി – 10 അല്ലി
- പച്ചമുളക് – 3 എണ്ണം
- മുളകുപൊടി – 2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- കുരുമുളകുപൊടി – 1 ടീസ്പൂൺ
- ഗരം മസാല – 1 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം താറാവ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടി കുറച്ചുനേരം മാറ്റിവയ്ക്കാം. ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് താറാവ് മൃദുവാകുന്നതുവരെ വേവിച്ചെടുക്കുക.
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. പിന്നാലെ സവാളയും ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റണം. ഉള്ളി വഴന്നു വരുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.
ഇതിലേക്ക് വേവിച്ച താറാവും ആവശ്യത്തിന് കറിയുടെ ചാറും ചേർത്ത് നന്നായി യോജിപ്പിക്കുക. മസാല ഇറച്ചിയിൽ പിടിച്ച് ചാറ് കുറുകി എണ്ണ തെളിയുന്നതുവരെ ചെറിയ തീയിൽ റോസ്റ്റ് ചെയ്യാം. അവസാനം കുറച്ച് കറിവേപ്പിലയും കുരുമുളകുപൊടിയും ചേർത്താൽ രുചികരമായ നാടൻ താറാവ് റോസ്റ്റ് തയ്യാർ.
.jpg)

