അപ്പത്തിനും ചപ്പാത്തിക്കുമെല്ലാം ഉഗ്രന്‍ കോമ്പിനേഷൻ ; പരീക്ഷിക്കാം താറാവ് മപ്പാസ്
ചേരുവകള്‍
താറാവിറച്ചി -400 ഗ്രാം
വലിയ ഉള്ളി -ആറെണ്ണം
തേങ്ങ -രണ്ടെണ്ണം
പച്ചമുളക് -രണ്ടെണ്ണം
കറിവേപ്പില -ഒരു തണ്ട്
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
മല്ലിപ്പൊടി -രണ്ട് ടേ.സ്പൂണ്‍
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
ഇഞ്ചി -ചെറിയ കഷണം
വെളിച്ചെണ്ണ - ആറ് ടേ. സ്പൂണ്‍
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന രീതി
ആദ്യം പാനില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും കുരുമുളകു പൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. നല്ല പോലെ കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കു ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റിക്കൊടുക്കണം. ഉപ്പും തേങ്ങയുടെ മൂന്നാം പാലും ചേര്‍ത്ത് തിളക്കുന്നതുവരെ ചൂടാക്കണം. താറാവിറച്ചി വെന്തതിന് ശേഷം തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകംചെയ്യുക. തുടര്‍ന്ന് ഒന്നാംപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റാം. ചൂടോടെ വിളമ്പാം