മണം കൊണ്ട് മയക്കുന്ന നാടൻ ബീഫ് വരട്ടിയത്... റെസിപ്പി ഇതാ!

dry roasted beef

ചേരുവകൾ

    ബീഫ് – 1 കിലോ

    സവാള – 4 എണ്ണം

    ചെറിയ ഉള്ളി – 15 എണ്ണം

    ഇഞ്ചി – 2 വലിയ കഷ്ണം

    വെളുത്തുള്ളി – 10 അല്ലി

    പച്ചമുളക് – 4 എണ്ണം

    തേങ്ങാക്കൊത്ത് – ½ കപ്പ്

    കറിവേപ്പില – ആവശ്യത്തിന്

    വെളിച്ചെണ്ണ – 5–6 ടേബിൾസ്പൂൺ

    മുളകുപൊടി – 3 ടീസ്പൂൺ

    മല്ലിപ്പൊടി – 2 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

    കുരുമുളകുപൊടി – 2 ടീസ്പൂൺ

    ഗരം മസാല – 1 ടീസ്പൂൺ

    പെരുംജീരകപ്പൊടി – ½ ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ബീഫിൽ മഞ്ഞൾപ്പൊടി, 2 ടീസ്പൂൺ മുളകുപൊടി, മല്ലിപ്പൊടി, 1 ടീസ്പൂൺ കുരുമുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

2. കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ബീഫ് മൃദുവാകുന്നതുവരെ വേവിക്കുക.

3. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക.

4. ചെറിയ ഉള്ളി, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.

5. ബാക്കിയുള്ള മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ വഴറ്റുക.

6. വേവിച്ച ബീഫ് മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ബീഫ് സ്റ്റോക്കും ചേർക്കുക.

7. കുറഞ്ഞ തീയിൽ 15–20 മിനിറ്റ് ഇളക്കി റോസ്റ്റ് ചെയ്യുക. മസാല ഇറച്ചിയിൽ നന്നായി പിടിച്ച് എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യുക.

8. കറിവേപ്പിലയും അൽപ്പം കുരുമുളകുപൊടിയും വിതറി വിളമ്പുക.

Tags