രോഗപ്രതിരോധ ശേഷി കൂട്ടാൻ ഒരു ഔഷധക്കറി
ചേരുവകൾ
മുരിങ്ങയില വൃത്തിയാക്കിയത് ( അരിയാതെ ഇലകൾ മാത്രമാക്കി മാറ്റി വയ്ക്കുക ) : അര കിലോ
മുളക് പൊടി : 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1 ടീ സ്പൂൺ
ജീരകം : ഒരു നുള്ള്
തേങ്ങിയ തിരുകിയത് : 1 കപ്പു
വെളുത്തുള്ളി നാടൻ ചതയ്ച്ചത് : 4 അല്ലി
പച്ചമുളക് : 4 എണ്ണം നീളത്തിൽ അരിഞ്ഞത്
tRootC1469263">പുളി : ഒരു നെല്ലിക്ക സൈസിൽ
വെള്ളം : 3 കപ്പ്
ഉപ്പു : പാകത്തിന്
വെളിച്ചെണ്ണ : 1 ടേബിൾ സ്പൂൺ
താളിക്കുന്നതിനു : മൂന്നു ചുവന്നുള്ളി ചെറുതായി അരിഞ്ഞത്,കടുക്,കറിവേപ്പില
തയ്യാറാക്കുന്ന വിധം
മുരിങ്ങയില തണ്ട് വെള്ളത്തിൽ നന്നായി കഴിയിട്ടു ഒരു കൈപ്പിടി മുരിങ്ങയില തണ്ടിൽ നിന്നും ഊരിഎടുക്കുക.ഇനി ഇത് ഒരു പാത്രത്തിൽ മാറ്റി വെയ്ക്കുക.
തേങ്ങ ചിരവിയതും വറ്റൽ മുളകും ജീരകവും വെളുത്തുള്ളിയും ലേശം വെള്ളം ചേർത്ത് അരകല്ലിൽ നേർമ്മ ആയി അരച്ച് എടുക്കുക.(അരകല്ല് ഇല്ലാത്ത സാഹചര്യത്തിൽ മിക്സർ ഉപയോഗിയ്ക്കുക .
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിയ്ക്കുക.കുഞ്ഞുള്ളിയും ഇട്ടു മൂത്ത് വരുമ്പോൾ മുരിങ്ങയില ഇടുക.ഒന്ന് ചിക്കി കൊടുക്കുക.മുരിങ്ങയില പൊട്ടുന്ന ശബ്ദം കേൾക്കണം ,അപ്പോൾ ആണ് അതിന്റെ പാകം. മഞ്ഞൾപ്പൊടി ചേർക്കുക.(കൂടി പോകരുത് ).
ഇതിലേക്ക് തേങ്ങ അരപ്പ് ചേർക്കുക.ആവശ്യത്തിനു വെള്ളവും ഒഴിയ്ക്കുക.നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്തും ഒന്ന് ചൂടാക്കിയതിനു ശേഷം വാങ്ങി വയ്ക്കുക.
രുചികരമായ മുരിങ്ങയില കറി തയ്യാർ.ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാവുന്നതാണ്.
.jpg)


