ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍

Brothers in Palakkad are undergoing treatment after drinking medicine for hoof disease for cattle, thinking it was juice
Brothers in Palakkad are undergoing treatment after drinking medicine for hoof disease for cattle, thinking it was juice


1. നാരങ്ങാ- തേന്‍ ഇ‍ഞ്ചി വെള്ളം

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീരും തേനും ഇ‍ഞ്ചിയും ചേര്‍ത്ത് കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

2. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

tRootC1469263">

3. ഇഞ്ചി ചായ

ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാൻ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് കഴിയും. അതിനാല്‍ ഇഞ്ചി ചായ കുടിക്കുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

4. മഞ്ഞള്‍ പാല്‍

'കുര്‍കുമിന്‍' എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് അനേകം രോഗാവസ്ഥകളില്‍ പ്രയോജനം ചെയ്യുന്നതാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെയും മഞ്ഞള്‍ ഫലപ്രദമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

5. ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസിൽ ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

6. തക്കാളി ജ്യൂസ്

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

7. ക്യാരറ്റ് ജ്യീസ്

ക്യാരറ്റ് ജ്യീസ് കുടിക്കുന്നതും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Tags