എത്ര കുടിച്ചാലും മതിവരില്ല ഈ ആപ്പിൾ സ്മൂത്തി
Mar 19, 2025, 14:50 IST
ചേരുവകൾ
ആപ്പിൾ- 2
പാൽ- 3കപ്പ്
ഏലയ്ക്ക- 3
പഞ്ചസാര- ആവശ്യത്തിന്
ഐസ്ക്യൂബ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആപ്പിൾ വൃത്തിയായി കഴുകി തൊലി കളഞ്ഞെടുക്കാം.
ഇത് കുരുകളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
അതിലേയ്ക്ക് മധുരത്തിനനുസരിച്ച് പഞ്ചസാരയും, 3 കപ്പ് പാലും ചേർത്ത് അരച്ചെടുക്കാം.
നന്നായി അരച്ചെടുത്ത ആപ്പിളിലിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതും ചേർത്ത് മറ്റൊരു ബൗളിലേയ്ക്കു മാറ്റാം. ഒരു ഗ്ലാസിൽ കുറച്ച് നട്സ് ചേർത്ത് ആപ്പിൾ ജ്യൂസ് ഒഴിച്ച് രണ്ട് ഐസ്ക്യൂബ് കൂടി ചേർത്ത് ആസ്വദിച്ചു കുടിക്കാം.
.jpg)


