ഓറഞ്ച് ജൂസ്‌ ഒട്ടും കയ്പ് ഇല്ലാതെ കുടിക്കാം

You can make fresh orange juice at home.

ചേരുവകൾ

ഓറഞ്ച് - 2

പഞ്ചസാര - 4 സ്പൂൺ

വെള്ളം - 1 ഗ്ലാസ്‌

ഓറഞ്ച് തൊലി -1/2 ഇഞ്ച്

തയാറാക്കുന്ന വിധം

ഓറഞ്ച് തൊലി മാറ്റുക, വെളുത്ത നിറത്തിലുള്ള തൊലി പരമാവധി മാറ്റുക. ശേഷം ഓറഞ്ച് നടുക്കെ മുറിച്ച് വിത്തുകൾ മാറ്റി മിക്സി ജാറിൽ ഇട്ട് പഞ്ചസാരയും വെള്ളവും ഓറഞ്ച് നിറത്തിൽ ഉള്ള തൊലിയുടെ ഭാഗവും ഇട്ട് ജൂസാക്കാം. അരിച്ചെടുത്ത് കുടിക്കാം. ഓറഞ്ചിന്റെ വെളുത്ത നിറത്തിലുള്ള ഭാഗം പൂർണമായും ഒഴിവാക്കണം. ഓറഞ്ച് നടുവേ തൊലി കളഞ്ഞ ശേഷം നടുവേ മുറിച്ചാൽ കുരു എളുപ്പത്തിൽ എടുത്ത് മാറ്റാം. ജൂസ് തയാറാക്കുമ്പോൾ ഓറഞ്ച് നിറത്തിലുള്ള പുറം തൊലിയും ചേർത്ത് തയാറാക്കാം.

Tags