ഉണക്ക നെയ്മീൻ ചമ്മന്തി

chammanthi
chammanthi

ആവശ്യമുള്ള ചേരുവകൾ

നെയ്മീൻ (ഉണക്കിയത്) – ½ കപ്പ്

തേങ്ങ ചുരണ്ടിയത് – 1 കപ്പ്

ചെറിയ ഉള്ളി – 6–8 എണ്ണം

ഉണക്ക മുളക് – 6–8 എണ്ണം

വെളുത്തുള്ളി – 3 അല്ലി

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

കറിവേപ്പില – കുറച്ച്

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 1 ടേബിള് സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി നെമ്മീൻ നല്ലത്‌ പോലെ ക്രിസ്‌പിയായി വറുത്ത് മാറ്റി വയ്ക്കുക. അതേ പാനിൽ ഉണക്കമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചെറിയ തീയിൽ വറുക്കുക. ഇവ ഒന്ന് നല്ല ചുവപ്പ് നിറത്തിലാകുമ്പോൾ എടുത്ത് മാറ്റി വയ്ക്കുക. ഒരു മിക്സി ജാറിൽ തേങ്ങ, വറുത്ത നെയ്മീൻ, വറുത്ത മുളക്-ഉള്ളി മിശ്രിതം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. വെള്ളം ചേർക്കാതെ ചതച്ചെടുക്കുക. ഉണക്ക നെയ്മീൻ ചമ്മന്തി റെഡി. ഈ ചമ്മന്തിയിൽ കുറച്ച് വെളിച്ചെണ്ണ കൂടി തൂവുകയാണെങ്കിൽ രുചി ഇരട്ടിയാകും.

tRootC1469263">

Tags