രുചികരമായതും വളരെ കളർഫുൾ ആയതുമായ ഫ്രൂട്ട് സാലഡ് തയ്യാറാക്കിയാലോ

DragonFruitSalad
DragonFruitSalad

ചേരുവകൾ 

ഡ്രാഗൺ ഫ്രൂട്ട് -2

പാല് -ഒരു ലിറ്റർ

കോൺഫ്ലവർ -ആറ് ടേബിൾസ്പൂൺ

മിൽക്ക് മെയ്ഡ് -ഒരു കപ്പ്

ഏലക്കായ പൊടി

ഫ്രൂട്സ്

തയ്യാറാക്കുന്ന വിധം 

ഡ്രാഗൺ ഫ്രൂട്ട് കട്ട് ചെയ്ത് എടുത്തതിനുശേഷം ഒരു പൊട്ടറ്റോ മാഷർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക ഇതൊരു സൈഡിലേക്ക് മാറ്റിവയ്ക്കാം പാല് പാനിലേക്ക് ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കാം ചൂടാകുമ്പോൾ കുറച്ച് പാലും കോൺഫ്ലോറും മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം മധുരത്തിനായി മിൽക്ക് മെയ്‌ഡും ചേർക്കാം , ഒരല്പം ഏലക്കായ പൊടിയും ചേർത്ത് നന്നായി കുറുക്കി എടുക്കുക തീ ഓഫ്‌ ചെയ്തതിനുശേഷം ഡ്രാഗൺ ഫ്രൂട്ട് ചേർക്കാം, എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കാം, തണുപ്പിച്ചതിനു ശേഷം ഇഷ്ടമുള്ള ഫ്രൂട്ട്സ് ചേർത്ത് കഴിക്കാം.

Tags

News Hub