മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം

dosa

ചേരുവകൾ
പച്ചരി: 2 കപ്പ്
ഉഴുന്ന്: 1 കപ്പ്
ഉലുവ: 2 ടീ സ്പൂൺ
ഉപ്പ്: പാകത്തിന്
എണ്ണ: ദോശക്കല്ലിൽ പുരട്ടാൻ ആവശ്യത്തിന്

ദോശ തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും കുതിർക്കലും അരക്കലും:
പച്ചരിയും ഉഴുന്നും വെവ്വേറെ വെള്ളത്തിൽ കുറഞ്ഞത് 8 മണിക്കൂർ കുതിർത്തെടുക്കുക (ഉഴുന്നിനൊപ്പം ഉലുവയും ചേർക്കുക).
രണ്ടും കഴുകി വെവ്വേറെ നന്നായി അരച്ചെടുക്കുക (ഉഴുന്ന് നല്ലതുപോലെ അരഞ്ഞ് പതഞ്ഞു പൊങ്ങണം).
മാവ് പുളിപ്പിക്കൽ:
അരച്ചെടുത്ത മാവുകൾ ഒന്നിച്ചുവെച്ച് പാകത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.
മാവ് പൊങ്ങി വരാൻ ഇടയുള്ളതിനാൽ വലിയൊരു പാത്രത്തിൽ അടച്ചുവെച്ച് 12 മണിക്കൂർ പുളിക്കാൻ അനുവദിക്കുക.
ദോശ ഉണ്ടാക്കൽ:
12 മണിക്കൂറിനു ശേഷം മാവ് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക.
ദോശക്കല്ല് ചൂടാക്കി, ഒരു തുണിക്കഷണത്തിൽ അല്പം എണ്ണ മുക്കി കല്ലിൽ നേരിയതായി പുരട്ടുക (എണ്ണ അധികമാകരുത്).
ചെറിയ തീയിൽ മാവ് ഒഴിച്ച് വട്ടത്തിൽ പരത്തി, ചുറ്റും അല്പം എണ്ണ പുരട്ടുക.
രണ്ടു മിനിറ്റിനു ശേഷം അടിഭാഗം ബ്രൗൺ നിറമാകുമ്പോൾ മറിച്ചിട്ട് വേവിച്ചെടുക്കുക.
(ടിപ്പ്: കല്ല് അധികം ചൂടായാൽ അല്പം വെള്ളം തളിച്ച ശേഷം മാത്രം എണ്ണ പുരട്ടുക).
ചൂടുള്ള ദോശയും ഉള്ളിചമ്മന്തിയും കൂട്ടി കഴിക്കാൻ വിളമ്പാം!

Tags