ഈ സിമ്പിൾ ടിപ്പ് മതി അടിപൊളി ദോശ ഉണ്ടാക്കാൻ
Dec 15, 2025, 18:10 IST
അരിയും ഉഴുന്നും കുതിർക്കാതെ തന്നെ അധികം സമയം കളയാതെ ക്രിസ്പി ദോശ ഉണ്ടാക്കാം. അരിയും ഉഴുന്നും അരയ്ക്കാതെ മാവ് പുളിക്കാൻ വയ്ക്കാതെ പെട്ടെന്ന് മൊരിഞ്ഞ ദോശ എങ്ങനെ ഉണ്ടാക്കാം
മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് അരിപ്പൊടിയും കാൽ കപ്പ് ഗോതമ്പ് പൊടിയും അതേ അളവിൽ തൈരും ഒരു ഉരുളക്കിഴങ്ങും ആവശ്യത്തിനും ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം.
tRootC1469263">ആ മാവിലേക്ക് ഒരു നുള്ള് ബേക്കിങ് സോഡയും ചേർത്ത് നന്നായി യോജിപ്പിച്ച് അപ്പോൾ തന്നെ ദോശക്കല്ലിൽ നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കാം. നല്ല രുചിയുള്ള ക്രിസ്പി ദോശ റെഡി. ഇനി അധികം സമയം കളയാതെ എളുപ്പത്തിൽ ദോശ ഉണ്ടാക്കാം.
.jpg)


