റസ്റ്റോറന്റിലെ വില പേടിക്കേണ്ട; കുറഞ്ഞ ചിലവിൽ വീട്ടിൽ ഉണ്ടാക്കാം സൂപ്പർ വാനില ഫലൂഡ
പാൽ - 1 വലിയ ഗ്ലാസ് (തിളപ്പിച്ചു നന്നായി തണുപ്പിച്ചത്)
വാനില ഐസ്‌ക്രീം - 1 അല്ലെങ്കിൽ 2 സ്കൂപ്പ്
കറുത്ത കസകസ് - 1 ടീസ്പൂൺ (വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തത്)
സേമിയ - കാൽ കപ്പ് (വേവിച്ച്, തണുത്ത വെള്ളത്തിൽ കഴുകി ഊറ്റിവെച്ചത്)
പഞ്ചസാര - 2 ടീസ്പൂൺ (പാലിൽ ചേർക്കാൻ)
അണ്ടിപ്പരിപ്പ്, ബദാം - കുറച്ച് (ചെറുതായി അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
ഒരു നീളമുള്ള ഗ്ലാസ് എടുത്ത് താഴെ പറയുന്ന ക്രമത്തിൽ ഓരോന്നായി ഇടുക:
1 ഗ്ലാസിന്റെ അടിയിൽ ആദ്യം കുതിർത്തു വെച്ചിരിക്കുന്ന കസകസ് ഇടുക.
2 അതിനു മുകളിലായി വേവിച്ചു തണുപ്പിച്ചു വെച്ചിരിക്കുന്ന സേമിയ ഇടുക.
3 പഞ്ചസാര കലക്കി നല്ലപോലെ തണുപ്പിച്ചു വെച്ചിരിക്കുന്ന പാൽ ഗ്ലാസിന്റെ മുക്കാൽ ഭാഗം വരെ ഒഴിക്കുക.
4 ഏറ്റവും മുകളിലായി വാനില ഐസ്‌ക്രീം വെക്കുക. ഇതിനു മുകളിൽ അരിഞ്ഞു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ബദാമും തൂവുക.
നല്ല തണുപ്പോടെ കഴിക്കാം
.jpg)

