മഴക്കാലത്ത് ഈ ഭക്ഷണം വേണ്ടേ വേണ്ട! ;ശ്രദ്ധിക്കണം

FAST FOOD

ഭക്ഷണം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ അത് വാരിവലിച്ച്‌ കഴിച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കേരളത്തിന്റെ കാലാവസ്ഥയില്‍ എപ്പോഴും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ് അപ്പോള്‍ ഭക്ഷണ ക്രമത്തിലും ആ മാറ്റം കൊണ്ടുവരണം. മഴക്കാലം 
എത്തുമ്ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹനപ്രശ്നങ്ങളും ഉണ്ടാകാം.

 വെള്ളച്ചോറ് കൂടുതല്‍ കഴിക്കുന്നത് നീര്‍ക്കെട്ടിനും മഹോദരത്തിനുമെല്ലാം കാരണമാകുന്നു. ചുവന്ന അരി അല്ലെങ്കില്‍ കുത്തരിയുടെ ചോറ് കഴിക്കുന്നതാണ് ഉത്തമം. മത്സ്യം, ചെമ്മീന്‍, ഞണ്ട് മുതലായ കടല്‍ വിഭവങ്ങള്‍ ഒഴിവാക്കുക. ഇവ കഴിക്കുന്നത് വയറിലെ അണുബാധയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്നു.

പ്രയാസമുള്ള മാംസമാണ് ചുവന്ന മാംസത്തില്‍ പെടുന്ന ബീഫ്, മട്ടന്‍ മുതലായവ. ഇവ ഈ കാലാവസ്ഥയില്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇലക്കറികള്‍ ചേര്‍ത്ത ഭക്ഷണം കഴിക്കണം. ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവ ഇതില്‍ ഒഴിവാക്കാം. പുറത്തുനിന്നുള്ള ജ്യൂസ് വാങ്ങി കഴിക്കാതിരിക്കുക. ഈ സമയങ്ങളില്‍ പല രോഗങ്ങളും ഇതുവഴി ഉണ്ടാകാം. മുറിച്ചുവെച്ച പഴങ്ങള്‍ കുറേസമയം കഴിഞ്ഞ് കഴിക്കാതിരിക്കുക. സോഡ, കോള തുടങ്ങിയ പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.

വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്തു രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാന്‍. മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. വെജിറ്റബിള്‍ സൂപ്പ്, പരിപ്പുകറികള്‍ എന്നിവ കഴിക്കുന്നതില്‍ പ്രശ്നമില്ല. മഴക്കാലത്തു ആഹാരത്തില്‍ കുറച്ചു തേന്‍ ചേര്‍ത്തു സേവിക്കുന്നതും നല്ലതാണ്.

ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. പകല്‍ ഉറക്കം പാടില്ല. ചാറ്റല്‍മഴ ഏല്‍ക്കരുത്. ചെരുപ്പില്ലാതെ നടക്കാന്‍ പാടില്ല. ആയാസകരമായ ജോലികള്‍ അധികനേരം ചെയ്യരുത്. ഇടയ്ക്കു കിട്ടുന്ന വെയില്‍ അധികം കൊള്ളരുത്. പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് കരുതലോടെ വേണം.മഴക്കാലത്ത് ഒൗഷധക്കഞ്ഞി കുടിക്കുന്നത് ഏറെ നല്ലതാണ്. അത് പോലെ തന്നെയാണ് ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും.

എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്യരുത്. ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച്‌ കഴിക്കരുത്. ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും. മഴക്കാലത്ത് വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാണ് ഉത്തമം. തണുപ്പ് സമയമായതിനാല്‍ വെള്ളച്ചോറ് കഴിക്കുന്നത് നീര്‍ക്കെട്ടും ദഹനക്കുറവും ഉണ്ടാക്കും. കോള പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.
 

Tags