പച്ചമാങ്ങയുണ്ടോ? എങ്കിൽ ഊണ് ഇന്ന് ഗംഭീരമാകും

maangaachammanthi

ചേരുവകൾ

മാങ്ങ -1
നാളികേരം ചിരകിയത് - 1 കപ്പ്
ചെറിയ ഉള്ളി - 2 എണ്ണം
പച്ചമുളക് - 3 എണ്ണം
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം

മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
ഒരു മിക്സിയുടെ ജാറിലേക്ക് മാങ്ങ കഷ്ണങ്ങളും ചെറിയ ഉള്ളി, പച്ചമുളക്, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.
ഇതിലേക്ക് നാളികേരവും കുറച്ച് ഉപ്പും കൂടി ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക (നാളികേരം കൂടുതൽ അരയ്ക്കരുത് ).മാങ്ങാ ചമ്മന്തി റെ‍ഡി.
 

Tags