സ്വാദിഷ്ടമായ വിഭവം
ആവശ്യമായ സാധനങ്ങൾ
കഞ്ഞി വെള്ളം – 1 കപ്പ്
പാൽ – 1 കപ്പ്
അരിപ്പൊടി / കോൺഫ്ലോർ – 2 ടീസ്‌പൂൺ
പഞ്ചസാര – 1/2 കപ്പ്
കണ്ടൻസ്‌ഡ് മിൽക്ക് – 4 ടീസ്‌പൂൺ
വനില എസൻസ് – 1/2 ടീസ്‌പൂൺ
കിസ്‌മിസ്, കശുവണ്ടി, മാമ്പഴം കഷണങ്ങളാക്കിയത്
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ കഞ്ഞിവെള്ളവും അരിപ്പൊടി/കോൺഫ്ലോർ കുറച്ചു കഞ്ഞി വെള്ളത്തിൽ കലക്കിയതും വനില എസൻസും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം അടുപ്പിൽ വച്ച് സ്റ്റൗ ഓൺ ചെയ്യുക. ചെറിയ തീയിൽ വച്ച് ഇത് നന്നായി കുറുക്കി എടുക്കുക. ഇതിലേക്ക് കണ്ടൻസ്‌ഡ് മിൽക്ക് അല്ലെങ്കിൽ പഞ്ചസാര ചേർത്ത് വീണ്ടും കുറുക്കി എടുക്കുക. കട്ട പിടിക്കാതിരിക്കാൻ നിർത്താതെ ഇളക്കണം. ചൂടാറിയ ശേഷം ഇഷ്‌ടമുള്ള ഫ്ലേവറുകള്‍ ചേർത്ത് ഒരു പാത്രത്തിൽ ഒഴിക്കുക. ഇതിൽ മിക്‌സ് ചെയ്‌ത കിസ്‌മിസ്, കശുവണ്ടിപ്പരിപ്പ്, മാമ്പഴം കഷങ്ങളാക്കിയത് എന്നിവ ചേർത്ത് ആവശ്യമെങ്കിൽ അലങ്കരിക്കാം. സ്വാദിഷ്ടമായ വിഭവം റെഡി.
tRootC1469263">.jpg)


